---
title: "#kuttiady | വിത്തുതേങ്ങയുടെ വില കിട്ടാൻ മാസങ്ങളായി കാത്തിരിപ്പ്; കിട്ടാനുള്ളത് ആറരക്കോടി "
english_title: "#waiting #months #price #seed #coconut #kuttiady"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/135528/waiting-months-price-seed-coconut-kuttiady"
published_at: "2023-08-01T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8af53a821a_coconut.jpg"
keywords: []
---

# #kuttiady | വിത്തുതേങ്ങയുടെ വില കിട്ടാൻ മാസങ്ങളായി കാത്തിരിപ്പ്; കിട്ടാനുള്ളത് ആറരക്കോടി 

> **Lead Summary:** **കു​റ്റ്യാ​ടി: **വി​ത്തു​തേ​ങ്ങ സം​ഭ​ര​ണം പൂ​ർ​ത്തി​യാ​ക്കി ര​ണ്ടു മാ​സം ക​ഴി​ഞ്ഞി​ട്ടും ക​ർ​ഷ​ക​ർ​ക്ക് പ​ണം ല​ഭി​ച്ചി​ട്ടി​ല്ല. 2300 ക​ർ​ഷ​ക​ർ​ക്ക് 6.5 കോ​ടി രൂ​പ​യാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്. ഇ​തി​ൽ 230ൽ ​അ​ധി​കം ക​ർ​ഷ​ക​ർ​ക്ക് ഒ​ന്നാം പ​റി​യു​ടെ പ​ണം പോ​ലും കി​ട്ടി​യി​ട്ടി​ല്ല.

## Article Content

**കു​റ്റ്യാ​ടി: **വി​ത്തു​തേ​ങ്ങ സം​ഭ​ര​ണം പൂ​ർ​ത്തി​യാ​ക്കി ര​ണ്ടു മാ​സം ക​ഴി​ഞ്ഞി​ട്ടും ക​ർ​ഷ​ക​ർ​ക്ക് പ​ണം ല​ഭി​ച്ചി​ട്ടി​ല്ല. 2300 ക​ർ​ഷ​ക​ർ​ക്ക് 6.5 കോ​ടി രൂ​പ​യാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്. ഇ​തി​ൽ 230ൽ ​അ​ധി​കം ക​ർ​ഷ​ക​ർ​ക്ക് ഒ​ന്നാം പ​റി​യു​ടെ പ​ണം പോ​ലും കി​ട്ടി​യി​ട്ടി​ല്ല.

മാ​ർ​ക്ക​ർ​മാ​ർ​ക്ക് ഇ​തു​വ​രെ കൂ​ലി​യും കൊ​ടു​ത്തി​ട്ടി​ല്ല.എം.​എ​ൽ.​എ​മാ​രു​ടെ നി​ര​ന്ത​ര ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് 6.64 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത് ട്ര​ഷ​റി​യി​ൽ എ​ത്തി​യെ​ങ്കി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം പ​ണം ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തു​ന്നി​ല്ല.

തെ​ങ്ങു​ക​ൾ​ക്ക് വ​ള​പ്ര​യോ​ഗ​ത്തി​ന്റെ സ​മ​യ​മാ​യി​ട്ടും പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ ക​ർ​ഷ​ക​ർ വ​ല​യു​ക​യാ​ണ്. പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണ​വും പ്ര​തി​സ​ന്ധി​യി​ലാ​ണ്. കി​ലോ​ക്ക് 34 രൂ​പ വി​ല ന​ൽ​കു​മെ​ങ്കി​ലും മൂ​ന്നു മാ​സ​മാ​യി അ​തി​ന്റെ പ​ണ​വും ല​ഭി​ച്ചി​ട്ടി​ല്ല.

ഇ​ത്ത​വ​ണ ഓ​ണം ഉ​ണ്ണാ​ൻ കാ​ണം വി​ൽ​ക്കേ​ണ്ടി​വ​രു​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഇ​ത്ര​യും പ്ര​തി​സ​ന്ധി​ക​ൾ ഉ​ണ്ടാ​യി​ട്ടും കേ​ര​ക​ർ​ഷ​ക​രെ ര​ക്ഷി​ക്കാ​ൻ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ രം​ഗ​ത്തു വ​രാ​ത്ത​തി​ലും ക​ർ​ഷ​ക​ർ​ക്കു പ്ര​തി​ഷേ​ധ​മു​ണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/135528/waiting-months-price-seed-coconut-kuttiady)