---
title: "#Women'sbantSet | കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വനിതാ ബാന്റ് സെറ്റ് ട്രൂപ്പ് ഉദ്ഘാടനം "
english_title: "#kunummal #block #panjayath #Women's #bantSet "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/135555/kunummal-block-panjayath-womens-bantset"
published_at: "2023-08-01T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8be5a6a320_bandset.jpg"
keywords: []
---

# #Women'sbantSet | കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വനിതാ ബാന്റ് സെറ്റ് ട്രൂപ്പ് ഉദ്ഘാടനം 

> **Lead Summary:** **തളീക്കര: **കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വനിതാ ബാന്റ് സെറ്റ് ട്രൂപ്പിന്റെ ഉദ്ഘാടനം (ഹല്ലാ ബോൽ ബാന്റ് സെറ്റ് ട്രൂപ്പ്) കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ നിർവ്വഹിച്ചു.

## Article Content

**തളീക്കര: **കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വനിതാ ബാന്റ് സെറ്റ് ട്രൂപ്പിന്റെ ഉദ്ഘാടനം (ഹല്ലാ ബോൽ ബാന്റ് സെറ്റ് ട്രൂപ്പ്) കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ നിർവ്വഹിച്ചു.

കായക്കൊടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റീജ മഞ്ചക്കണ്ടിയുടെ അദ്ധ്യക്ഷത വഹിച്ചു.

കായക്കൊടി പഞ്ചായത്തിൽ വച്ച് നടന്ന പരിപാടിയിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ .എൻ.കെ.ലീല സ്വാഗതവും, കായക്കൊടി സി.ഡി.എസ് ചെയർ പേഴ്സൺ സുമതി കെ.പി.നന്ദിയും പറഞ്ഞു.

പരിപാടിയിൽ കായക്കൊടി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അജിഷ, ഷൈമ, ശോഭ , സി.ഡി.എസ് വൈസ് ചെയർ പേഴ്സൺ, തങ്കൻ മാസ്റ്റർ, അതുൽ, ദക്ഷായണി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/135555/kunummal-block-panjayath-womens-bantset)