---
title: "#kkbalan | ജനാധിപത്യത്തിന് വെല്ലുവിളി ഉയർത്തുന്നത് രാജ്യം ഭരിക്കുന്നവർ -കെ കെ ബാലൻ "
english_title: "#Democracy #challenged #rule #country #KKBalan"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/135651/democracy-challenged-rule-country-kkbalan"
published_at: "2023-08-01T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c915211fd89_kkbalan.jpg"
keywords: []
---

# #kkbalan | ജനാധിപത്യത്തിന് വെല്ലുവിളി ഉയർത്തുന്നത് രാജ്യം ഭരിക്കുന്നവർ -കെ കെ ബാലൻ 

> **Lead Summary:** **മൊകേരി : **പതിറ്റാണ്ടുകളായി രാജ്യത്ത് നിലനിൽക്കുന്ന ജനാധിപത്യ സംവിധാനത്തിന് വെല്ലുവിളി ഉയർത്തുന്നത് കേന്ദ്രം ഭരിക്കുന്നവർ തന്നെയാണെന്ന് സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ പറഞ്ഞു.

## Article Content

**മൊകേരി : **പതിറ്റാണ്ടുകളായി രാജ്യത്ത് നിലനിൽക്കുന്ന ജനാധിപത്യ സംവിധാനത്തിന് വെല്ലുവിളി ഉയർത്തുന്നത് കേന്ദ്രം ഭരിക്കുന്നവർ തന്നെയാണെന്ന് സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ പറഞ്ഞു.

വിവിധ മതവിഭാഗങ്ങൾ അധിവസിക്കുന്ന ഇന്ത്യയിൽ ഹിന്ദുത്വം അടിച്ചേൽപ്പിക്കാനുള്ള നീക്കം ജനാധിപത്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രമുഖ സി പി ഐ നേതാവും ഗോവ വിമോചന സമര പോരാളിയുമായിരുന്ന പി കേളപ്പൻ നായരുടെ 31-ാം ചരമവാർഷികത്തോടനുബന്ധിച്ച് മൊകേരിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും സെമിനാറും ഉദ്ഘാടനവും ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ എ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ജനാധിപത്യ ഭാരതം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സി.പി.ഐഎം. സംസ്ഥാന കമ്മറ്റി അംഗം കെ.കെ.ലതിക , സി.പി.ഐ. കണ്ണൂർ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ.പ്രദീപൻ സംസാരിച്ചു.

രജീന്ദ്രൻ കപ്പള്ളി, എ. മോഹൻദാസ് ,കെ.പി.പവിത്രൻ ,എം.പി. കുഞ്ഞിരാമൻ, ടി.സുരേന്ദ്രൻ പ്രസംഗിച്ചു. വി.വി.പ്രഭാകരൻ സ്വാഗതവും, എം പി.ദിവാകരൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/135651/democracy-challenged-rule-country-kkbalan)