---
title: "#coconutseed | എംഎൽഎ മന്ത്രിയെ കണ്ടു; വിത്ത് തേങ്ങയുടെ വില നൽകണം "
english_title: "#MLA #minister #Price #seed #coconut s#paid"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/135909/mla-minister-price-seed-coconut-spaid"
published_at: "2023-08-02T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca39594cb47_kunjammadkutty.jpg"
keywords: []
---

# #coconutseed | എംഎൽഎ മന്ത്രിയെ കണ്ടു; വിത്ത് തേങ്ങയുടെ വില നൽകണം 

> **Lead Summary:** **കുറ്റ്യാടി : ** വിത്ത് തേങ്ങ സംഭരിച്ചതിലുള്ള തുക അടിയന്തരമായി കേര കർഷകർക്ക് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ മന്ത്രിയെ കണ്ടു. ധനകാര്യവകുപ്പ് മന്ത്രിയോട് ഇക്കാര്യം അഭ്യർത്ഥിച്ചതായി എം എൽ എ അറിയിച്ചു.

## Article Content

**കുറ്റ്യാടി : ** വിത്ത് തേങ്ങ സംഭരിച്ചതിലുള്ള തുക അടിയന്തരമായി കേര കർഷകർക്ക് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ മന്ത്രിയെ കണ്ടു. ധനകാര്യവകുപ്പ് മന്ത്രിയോട് ഇക്കാര്യം അഭ്യർത്ഥിച്ചതായി എം എൽ എ അറിയിച്ചു.

വിത്ത് തേങ്ങ സംഭരിച്ച ഇനത്തിലുള്ള തുക കർഷകർക്ക് വിതരണം ചെയ്യുന്നതിനുള്ള ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി കേര കർഷകരുടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാകണമെന്നും ധനകാര്യ വകുപ്പ് മന്ത്രിയെ തിരുവനന്തപുരത്ത് വച്ച് നേരിട്ട് കണ്ട് എം എൽ എ അഭ്യർത്ഥിച്ചു.

ആറ് കോടിയിലധികം രൂപ സർക്കാർ അനുവദിച്ചെങ്കിലും , ബിൽ പാസാക്കുന്നതിന് നിശ്ചിത തുക പരിധി നിശ്ചയിച്ചുള്ള ട്രഷറി നിയന്ത്രണമാണ് തുക കർഷകർക്ക് ലഭ്യമാക്കാൻ തടസമാകുന്നതെന്നറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയെ നേരിട്ട് കണ്ട് അഭ്യർത്ഥിച്ചതെന്നും കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/135909/mla-minister-price-seed-coconut-spaid)