---
title: "ഉദ്യോഗസ്ഥർ ഉണർന്നു; കായക്കൊടിറോഡിലെ കരിങ്കല്ലും മണ്ണും നീക്കാൻ നടപടിയാവുന്നു"
english_title: "The officers woke up; Steps are being taken to remove gravel and soil from Kayakodi Road"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/136/the-officers-woke-up-steps-are-being-taken-to-remove-gravel-and-soil-from-kayakodi-road"
published_at: "2021-09-22T14:34:00+05:30"
category: "Kayakkodi"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614af1b97292e_maru.jpg"
keywords: []
---

# ഉദ്യോഗസ്ഥർ ഉണർന്നു; കായക്കൊടിറോഡിലെ കരിങ്കല്ലും മണ്ണും നീക്കാൻ നടപടിയാവുന്നു

> **Lead Summary:** **കുറ്റ്യാടി:** അര നൂറ്റാണ്ടോളം മുമ്പ് കായക്കൊടി വലതുകര മെയിൻ കനാൽ നിർമാണസമയത്ത് കായക്കൊടി ഭാഗത്തുനിന്നു പൊട്ടിച്ചെടുത്ത കരിങ്കല്ലും മണ്ണും നീക്കാൻ നടപടിയാവുന്നു. 45 വർഷംമുമ്പ് നിർമിച്ചതാണ് കനാൽ.

## Article Content

**കുറ്റ്യാടി:** അര നൂറ്റാണ്ടോളം മുമ്പ് കായക്കൊടി വലതുകര മെയിൻ കനാൽ നിർമാണസമയത്ത് കായക്കൊടി ഭാഗത്തുനിന്നു പൊട്ടിച്ചെടുത്ത കരിങ്കല്ലും മണ്ണും നീക്കാൻ നടപടിയാവുന്നു. 45 വർഷംമുമ്പ് നിർമിച്ചതാണ് കനാൽ.

അന്ന് പൊട്ടിച്ചെടുത്ത കല്ലും കനാൽ കുഴിച്ച മണ്ണും കായക്കൊടി പാലോളി റോഡിൽ കനാൽ പുറമ്പോക്ക് റോഡിൽ കൂട്ടിയിരിക്കുകയായിരുന്നു.

കുറ്റ്യാടി പദ്ധതി പെരുവണ്ണാമൂഴി സബ്ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ സി.എച്ച്. ഹാബി, എക്സിക്യുട്ടീവ് എൻജിനിയർ ജയരാജൻ കണിയേരി, അസിസ്റ്റന്റ് എൻജിനിയർ കെ.ടി. അർജുൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് കല്ലുകൾ അളന്ന് തിട്ടപ്പെടുത്തുകയും ഇറിഗേഷൻ നടപടികൾ ആരംഭിക്കുകയും ചെയ്തു. പ്രദേശത്ത് കൂട്ടിയിട്ടിരിക്കുന്ന കല്ലുകൾ കുറ്റ്യാടി പ്രോജക്ട് കനാലുകളുടെ പുനരുദ്ധാരണപ്രവൃത്തികൾക്ക് ഉപയോഗപ്പെടുത്താണ് അധികൃതർ ആലോചിക്കുന്നത്.

പഞ്ചായത്തംഗം സി.പി. ജലജ, എം.കെ. ശശി, കെ. ചന്ദ്രൻ, വി.പി. സുരേന്ദ്രൻ, പി.പി. നിഖിൽ, എം.പി. രാജേന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/136/the-officers-woke-up-steps-are-being-taken-to-remove-gravel-and-soil-from-kayakodi-road)