---
title: "#chola | ചോലയുടെ തണൽ ഇനി കൈവേലി സ്വദേശിക്കും തുണയാകും "
english_title: "#chola #narippatta #kaiveli "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/136095/chola-narippatta-kaiveli"
published_at: "2023-08-03T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb3f7393df2_muhammadkakkattil.jpg"
keywords: []
---

# #chola | ചോലയുടെ തണൽ ഇനി കൈവേലി സ്വദേശിക്കും തുണയാകും 

> **Lead Summary:** **നരിപ്പറ്റ : **ഇളനീർ പറിക്കാൻ തെങ്ങിൽ കയറിയപ്പോൾ വീണു നട്ടെല്ലിന് ക്ഷതമേറ്റു കിടപ്പിലായ കൈവേലി സ്വദേശി സ്വാലിഹിന് ഇനി ചോലയുടെ തണൽ .

## Article Content

**നരിപ്പറ്റ : **ഇളനീർ പറിക്കാൻ തെങ്ങിൽ കയറിയപ്പോൾ വീണു നട്ടെല്ലിന് ക്ഷതമേറ്റു കിടപ്പിലായ കൈവേലി സ്വദേശി സ്വാലിഹിന് ഇനി ചോലയുടെ തണൽ .

നാദാപുരം പാലിയേറ്റിവ് കെയർ കിടപ്പിലായ രോഗികൾക്കും ഭിന്നശേഷിക്കാർക്കുമായി നടപ്പിലാക്കുന്ന ചോലപെട്ടിക്കടകളിൽ എട്ടാമത്തേത് നിട്ടൂർ മുക്കിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് കക്കട്ടിൽ ഉദ്‌ഘാടനം ചെയ്തു.

വാർഡ് മെമ്പർ അജിത വി.ടി അദ്ധ്യക്ഷത വഹിച്ചു . കെ.ഹേമചന്ദ്രൻ മാസ്റ്റർ എടക്കലപ്പുറത്ത് അഷ്റഫിന് നൽകി ആദ്യ വില്പന നിർവ്വഹിച്ചു. ഏരത്ത് റഹീം മാസ്റ്റർ പദ്ധതിയെപ്പറ്റി വിശദീകരിച്ചു.

സുധി എടോനി , ഹമീദ്.കെ.എം, കുഞ്ഞിരാമൻ . കെ.സി, സൂപ്പി സി, എന്നിവർ സംസാരിച്ചു. കൺവീനർ സി.കെ. ഖാസിം മാസ്റ്റർ സ്വാഗതവും പറഞ്ഞ ചടങ്ങിൽ മൻസൂർ മുണ്ടിയോടുമ്മൽ നന്ദി അറിയിച്ചു .

നിര്യാതരായ ചോല ചെയർമാൻ എടക്കലപ്പുറത്ത് അബൂബക്കർ ഹാജിയെയും ചോലയുടെ ഗുണഭോക്‌താവായിരുന്ന നമ്പ്യത്താം കുണ്ടിലെ ആലോള്ളതിൽ അശോകനെയും ചടങ്ങിൽ അനുസ്മരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/136095/chola-narippatta-kaiveli)