---
title: "#athithyachandra | കുറ്റ്യാടിയിൽ ഇരുപത്തിരണ്ടുകാരിയുടെ ദുരൂഹമരണം; അഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം "
english_title: "#Mysterious #death #Kuttiady #Directed #submit #report "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/136142/mysterious-death-kuttiady-directed-submit-report"
published_at: "2023-08-03T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb62baa7cd1_adithya.jpg"
keywords: []
---

# #athithyachandra | കുറ്റ്യാടിയിൽ ഇരുപത്തിരണ്ടുകാരിയുടെ ദുരൂഹമരണം; അഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം 

> **Lead Summary:** **കുറ്റ്യാടി:** കുറ്റ്യാടിയിൽ ഇരുപത്തിരണ്ടുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സംസ്ഥാന പട്ടിക ജാതി ഗോത്ര വർഗ കമ്മീഷന്റെ ഇടപെടൽ. ആദിത്യ ചന്ദ്രന്റെ മരണത്തിൽ അഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി.

## Article Content

**കുറ്റ്യാടി:** കുറ്റ്യാടിയിൽ ഇരുപത്തിരണ്ടുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സംസ്ഥാന പട്ടിക ജാതി ഗോത്ര വർഗ കമ്മീഷന്റെ ഇടപെടൽ. ആദിത്യ ചന്ദ്രന്റെ മരണത്തിൽ അഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി.

യുവതിക്കൊപ്പം താമസിച്ചിരുന്ന മാവൂർ സ്വദേശിയായ യുവാവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ നൽകിയ പരാതിയിലാണ് നിർദ്ദേശം.

ആദ്യം പന്തീരാങ്കാവ് പൊലീസ് അന്വേഷിച്ച കേസ് ഇപ്പോൾ മെഡിക്കൽ കോളേജ് പൊലീസ് ആണ് അന്വേഷിക്കുന്നത്.

ജൂലൈ 13-നാണ് കോഴിക്കോട് ഗണിപതിക്കുന്നിലെ വാടകമുറിയില്‍ ആദിത്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/136142/mysterious-death-kuttiady-directed-submit-report)