---
title: "#kakkattil | കാലപ്പഴക്കം; പൊട്ടിപ്പൊളിഞ്ഞ് കുന്നുമ്മൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് "
english_title: "#Kunummal Upazila Education Office cracked due to age"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/136431/kunummal-upazila-education-office-cracked-due-to-age"
published_at: "2023-08-04T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ccc81f6c1c1_kunnummal.jpg"
keywords: []
---

# #kakkattil | കാലപ്പഴക്കം; പൊട്ടിപ്പൊളിഞ്ഞ് കുന്നുമ്മൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് 

> **Lead Summary:** **കക്കട്ടിൽ: ** മൊകേരിയിലെ കുന്നുമ്മൽ ഉപജില്ലാ ഓഫീസിൻ്റെ ഈ ശോചനീയാവസ്ഥക്ക് പരിഹാരം വേണമെന്ന ആവിശ്യം ശക്തമാവുന്നു. ഏഴ് വർഷമായി വാടക കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.

## Article Content

**കക്കട്ടിൽ: ** മൊകേരിയിലെ കുന്നുമ്മൽ ഉപജില്ലാ ഓഫീസിൻ്റെ ഈ ശോചനീയാവസ്ഥക്ക് പരിഹാരം വേണമെന്ന ആവിശ്യം ശക്തമാവുന്നു. ഏഴ് വർഷമായി വാടക കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.

കാലപ്പഴക്കം ചെന്ന കെട്ടിടമായതിനാൽ കോൺക്രീറ്റ് അടർന്നുവീണ് ചോർച്ച വരികയും സിമൻ്റ് പൊട്ടി പൊളിഞ്ഞ് ഉൾവശത്തെ കോൺക്രീറ്റ് കമ്പികൾ വെളിയിലേക്ക് തള്ളുകയും ചെയ്ത നിലയിലാണ്. പതിമൂന്നോളം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.

മഴ പെയ്താൽ കുന്നുമ്മൽ ബ്ലോക്കിലെ എഴുപത്തിയഞ്ചോളം യു പി എൽ പി സ്കൂളിലെ രേഖകൾ ഉൾപ്പെടെ നനയുമെന്ന അവസ്ഥയാണ്.

അതേ സമയം തൊട്ടടുത്ത പ്രദേശമായ കടത്തനാടൻകല്ലിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തി മന്ദഗതിയിലാണെന്നും പരിതിയുണ്ട്.

ഓഫീസിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവിശ്യപ്പെട്ട് കഴിഞ്ഞ ദിവസം അധ്യാപക സംഘടനകൾ മാർച്ചും ധർണ്ണയും നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/136431/kunummal-upazila-education-office-cracked-due-to-age)