---
title: "#kuttiady | ദിയയുടെ കത്ത്; സ്കൂളിൽ കായികാധ്യാപകനെ ആവശ്യപ്പെട്ട് സ്കൂൾ ലീഡർ കായിക മന്ത്രിക്ക് നിവേദനം നൽകി"
english_title: "#Diya's #letter #school #leader #submitted #petition #sportsminister #sportsteacher "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/136700/diyas-letter-school-leader-submitted-petition-sportsminister-sportsteacher"
published_at: "2023-08-05T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce13249aa2f_diya.jpg"
keywords: []
---

# #kuttiady | ദിയയുടെ കത്ത്; സ്കൂളിൽ കായികാധ്യാപകനെ ആവശ്യപ്പെട്ട് സ്കൂൾ ലീഡർ കായിക മന്ത്രിക്ക് നിവേദനം നൽകി

> **Lead Summary:** ** കുറ്റ്യാടി : **സ്കൂളിൽ കായികാധ്യാപകനെ ആവശ്യപ്പെട്ട് സ്കൂൾ ലീഡറുടെ നിവേദനം. പാതിരിപ്പറ്റ യുപി സ് കൂളിലെ ലീഡർ ദിയ പാർവതിയാണ് കായിക മന്ത്രി വി അബ്ദു റഹ്മാന് നിവേദനം നൽകിയത്.

## Article Content

** കുറ്റ്യാടി : **സ്കൂളിൽ കായികാധ്യാപകനെ ആവശ്യപ്പെട്ട് സ്കൂൾ ലീഡറുടെ നിവേദനം. പാതിരിപ്പറ്റ യുപി സ് കൂളിലെ ലീഡർ ദിയ പാർവതിയാണ് കായിക മന്ത്രി വി അബ്ദു റഹ്മാന് നിവേദനം നൽകിയത്.

മന്ത്രി കക്കട്ടിൽ കുന്നുമ്മൽ വനിതാ വോളി അക്കാദമി കെട്ടിട സമുച്ചയങ്ങൾക്ക് തറക്ക ല്ലിടാൻ എത്തിയതായിരുന്നു. കു ന്നുമ്മൽ സബ് ജില്ലയിലെ പാതിരിപ്പറ്റ യുപി സ്കൂളിൽ 700ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

2017ൽ കായിക അധ്യാപകൻ വിരമിച്ചശേഷം നിയമനം നടന്നിട്ടില്ല. മലയോരമേഖലയിൽ നിന്നടക്കം കായിക അഭിരുചിയുള്ള ഒരുപാട് കുട്ടികൾ പഠിക്കുന്ന സ്കൂളിൽ കായിക അധ്യാപകനെ നിയമിക്കാനാവശ്യമായ നടപടി ഉണ്ടാകണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/136700/diyas-letter-school-leader-submitted-petition-sportsminister-sportsteacher)