---
title: "#sheejasasi | പഠനത്തിലും ജീവിതത്തിലും എ പ്ലസ് നേടാൻ കഴിയണം - ഷീജാ ശശി"
english_title: "#Mustbe #able #Aplus #studies #life #SheejaSasi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/136759/mustbe-able-aplus-studies-life-sheejasasi"
published_at: "2023-08-05T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce559068662_vattoli.jpg"
keywords: []
---

# #sheejasasi | പഠനത്തിലും ജീവിതത്തിലും എ പ്ലസ് നേടാൻ കഴിയണം - ഷീജാ ശശി

> **Lead Summary:** ** വട്ടോളി : **ജീവിത മൂല്യങ്ങൾ നേടിയെടുക്കുന്നതിനുതകുന്ന പരിപാടികൾക്ക് സ്കൂളുകൾ പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജാ ശശി അഭിപ്രായപ്പെട്ടു. വട്ടോളി സംസ്കൃതം ഹൈസ്കൂൾ ഉന്നതവിജയികളുടെ അനുമോദനവും സയൻസ് ലാബ് ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ.

## Article Content

** വട്ടോളി : **ജീവിത മൂല്യങ്ങൾ നേടിയെടുക്കുന്നതിനുതകുന്ന പരിപാടികൾക്ക് സ്കൂളുകൾ പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജാ ശശി അഭിപ്രായപ്പെട്ടു. വട്ടോളി സംസ്കൃതം ഹൈസ്കൂൾ ഉന്നതവിജയികളുടെ അനുമോദനവും സയൻസ് ലാബ് ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ.

പരീക്ഷകളിൽ എപ്ലസ് നേടുന്നതുപോലെ ജീവിതത്തിലും എ പ്ലസുകൾ നേടാൻ മുഴുവൻ കുട്ടികളും ശ്രമിക്കണമെന്നും ഇന്നത്തെ സമൂഹത്തിൽ വിദ്യാർഥികളെയും യുവജനങ്ങളെയും വഴി തെറ്റിക്കുന്ന മയക്കുമരുന്നിന്റെ ഉപയോഗത്തിലേക്ക് വിദ്യാർഥികൾ വീണു പോകരുതെന്നും അവർ കൂട്ടിച്ചേർത്തു.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി.കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ വി. രാമകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗം പി.സുരേന്ദ്രൻ , വാർഡ് മെമ്പർ റിൻസി.ആർ.കെ , മാനേജർ കെ.ടി ജയപാലൻ, എം.കെ ബീന, എം.പ്രദീപൻ , വി.പി.ശ്രീജ എന്നിവർ പ്രസംഗിച്ചു. പി.ടി.എ പ്രസിഡൻ്റ് സി.പിശശീന്ദ്രൻ സ്വാഗതവും നിസാർ എടത്തിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/136759/mustbe-able-aplus-studies-life-sheejasasi)