---
title: "#pmuraleedaran | രൂക്ഷമായ വിലക്കയറ്റം; ഇടത് ഭരണത്തിൽ തൊഴിലാളികൾ പ്രതിസന്ധിയിൽ -പി മുരളീധരൻ "
english_title: "#inflation #Workers #crisis #government #PMuralidharan #kuttiady "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/136971/inflation-workers-crisis-government-pmuralidharan-kuttiady"
published_at: "2023-08-06T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cfbc9b4aa19_pmuraleedaran.jpg"
keywords: []
---

# #pmuraleedaran | രൂക്ഷമായ വിലക്കയറ്റം; ഇടത് ഭരണത്തിൽ തൊഴിലാളികൾ പ്രതിസന്ധിയിൽ -പി മുരളീധരൻ 

> **Lead Summary:** **കുറ്റ്യാടി : **ഇടതു ഭരണത്തിലെ രൂക്ഷമായ വിലക്കയറ്റവും നിർമ്മാണ മേഖലയിൽ ഉണ്ടാക്കിയ പ്രതിസന്ധികളും കേരളത്തിലെ തൊഴിലാളികളെ കടക്കെണിയിലേക്ക് ഇടത് സർക്കാർ തള്ളിവിട്ടിരിക്കുകയാണെന്ന് ബി എം എസ്സ് സംസ്ഥാന സെക്രട്ടറി പി മുരളീധരൻ പറഞ്ഞു.

## Article Content

**കുറ്റ്യാടി : **ഇടതു ഭരണത്തിലെ രൂക്ഷമായ വിലക്കയറ്റവും നിർമ്മാണ മേഖലയിൽ ഉണ്ടാക്കിയ പ്രതിസന്ധികളും കേരളത്തിലെ തൊഴിലാളികളെ കടക്കെണിയിലേക്ക് ഇടത് സർക്കാർ തള്ളിവിട്ടിരിക്കുകയാണെന്ന് ബി എം എസ്സ് സംസ്ഥാന സെക്രട്ടറി പി മുരളീധരൻ പറഞ്ഞു.

തൊഴിലാളികൾക്കുള്ള പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ കഴിഞ്ഞ ആറുമാസമായി സർക്കാർ നൽകിയിട്ടില്ല. ഇതിനെതിരെ കേരളത്തിലെ മുഴുവൻ ജില്ലാ ആസ്ഥാനങ്ങളിലും ഈ മാസം പതിനെട്ടാം തിയ്യതി തൊഴിലാളികൾ ഉപവാസം അനുഷ്ഠിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ബി എം എസ്സ് കുറ്റ്യാടി മേഖല സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ മേഖല പ്രസിഡന്റ് ഇ കെ ബാബു അദ്ധ്യക്ഷനായി മേഖല സെക്രട്ടറി നിത്യാനന്ദ കുമാർ മോട്ടോർ ജില്ലാ സെക്രട്ടറി ബാബു നരിപ്പറ്റ ജില്ലാ ജോ: സെക്രട്ടറിമാരായ ദിലീപൻ സി പി , പ്രകാശൻ വളയം മല്ലിക പി സി സുരേഷ് ബാബു എൽ കെ പ്രകാശൻ എം പ്രസാദ് പി ജി വിജേഷ് തീക്കുനി , ജില്ലാ സെക്രട്ടറി ടി എം പ്രശാന്ത് സമാരോപ് എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ : പ്രസിഡന്റ് :വിജേഷ് കെ വി വൈസ് പ്രസിഡന്റ് :ഇ കെ ബാബു കുണ്ടുതോട് പി പി ബാബു കായക്കൊടി ദിനേശൻ എൻ കെ സന്തോഷ്‌ ടി മല്ലിക പി സി സെക്രട്ടറി :നിത്യാനന്ദ കുമാർ ജോ സെക്രട്ടറി ശർമ്മരാജ് എൻ കെ വിലാസിനി സുരേഷ് എം അനീഷ് കെ എ ട്രഷറർ പ്രകാശൻ എം ഓഫീസ് സെക്രട്ടറി രമേശൻ കെ പി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/136971/inflation-workers-crisis-government-pmuralidharan-kuttiady)