---
title: "#kuttiady | തിനൂരിലെ തട്ടികൊണ്ട് പോകൽ കഥ ! കള്ളം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശ്ശന നടപടി ഉണ്ടാകും -പൊലീസ് "
english_title: "#story #stolen #Thinur #Strict #action #taken #spread #lies #Police"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/136988/story-stolen-thinur-strict-action-taken-spread-lies-police"
published_at: "2023-08-06T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cfd0a3084e9_police.jpg"
keywords: []
---

# #kuttiady | തിനൂരിലെ തട്ടികൊണ്ട് പോകൽ കഥ ! കള്ളം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശ്ശന നടപടി ഉണ്ടാകും -പൊലീസ് 

> **Lead Summary:** **കുറ്റ്യാടി : **കുട്ടികളെ തട്ടി കൊണ്ടുപോകാൻ ശ്രമമെന്ന വ്യാജ സന്ദേശങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത് നിത്യസംഭവമാകുന്നു. ഇതിന് പിന്നിൽ വാട്സ് ആപ്പ് ന്യൂസുകാരാണെന്ന് പൊലീസ്.

## Article Content

**കുറ്റ്യാടി : **കുട്ടികളെ തട്ടി കൊണ്ടുപോകാൻ ശ്രമമെന്ന വ്യാജ സന്ദേശങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത് നിത്യസംഭവമാകുന്നു. ഇതിന് പിന്നിൽ വാട്സ് ആപ്പ് ന്യൂസുകാരാണെന്ന് പൊലീസ്.

കൈവേലി തിനൂരിൽ സ്കൂൾ കുട്ടിയെ ഹിന്ദിക്കാർ തട്ടി കൊണ്ട് പോകാൻ ശ്രമമെന്നും ഒരു തരം പൊടി വായിൽ ഇട്ട് കൊടുത്ത് കുട്ടിയുടെ ബോധം പോയിയെന്നും അത് വഴി പോയ ആളുകൾ കണ്ടത് കൊണ്ട് കുട്ടി രക്ഷപെട്ടുവെന്നും കുട്ടി ഇപ്പോൾ കുറ്റ്യാടി ഗവ: ആശുപത്രിയിലുണ്ടെന്നുള്ള വ്യാജ സന്ദേശമാണ് പ്രചരിപ്പിച്ചത്.

എല്ലാവരും ജാഗ്രത പാലിക്കുകയെന്നും കൂടുതൽ ഗ്രൂപ്പുകളിലേക്ക് ഷേർ ചെയ്യണമെന്നുമുള്ള സന്ദേശങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശങ്ങളുടെ പേരിനൊപ്പം ന്യൂസ് എന്ന് കൂടി ചേർത്ത് വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കുന്നവരാണ് വ്യാജ വാർത്താ നിർമ്മിതിക്ക് പിന്നിലെന്നും.

മാധ്യമ പ്രവർത്തകരെന്ന് സ്വയം നടിക്കുന്ന ഇത്തരക്കാർ യാതൊരു പരിശോധനകളും നടത്താതെയാണ് ഇത്തരം സന്ദേശം പ്രചരിപ്പിക്കുന്നത്. ഇത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

മാധ്യമ പ്രവർത്തനത്തിൽ പരിശീലനമോ അനുഭവങ്ങളോ ഇല്ലാതവർ വാർത്ത പ്രചരിപ്പിക്കുന്നത് തടയണമെന്നും ഞാൻ തിനൂർ സ്ക്കൂളിൽ ചെറിയ മാനസിക വളർച്ച കുറവുള്ള കുട്ടി പറഞ്ഞ കാര്യങ്ങൾ കേട്ടപാതി കേർക്കാത്ത പാതി ചേർത്ത് വലിയ പ്രചരണം നടത്തുകയായിരുന്നു.

കുട്ടിയുടെ മൊഴി പൊലീസ് എടുത്തപ്പോൾ വസ്തുതകൾ ഒന്നുമില്ലെന്ന് ബോധ്യപ്പെട്ടു. സമാന രീതിയിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചെക്യാട് പഞ്ചായത്തിലും ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ തട്ടികൊണ്ട് പോകൽ പരാതി ഉയർന്നിരുന്നു. പൊലീസ് അമ്പേഷണത്തിൽ കഴമ്പില്ലാതതാണെന്ന് മനസ്സിലായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/136988/story-stolen-thinur-strict-action-taken-spread-lies-police)