---
title: "#Greenvillage | ഹരിത ഗ്രാമം; വൃക്ഷ തൈകൾ വിതരണം ചെയ്തു "
english_title: "#Greenvillage #Tree #saplings #distributed #kuttiady"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/137125/greenvillage-tree-saplings-distributed-kuttiady"
published_at: "2023-08-07T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0acdf0334d_greenvillage.jpg"
keywords: []
---

# #Greenvillage | ഹരിത ഗ്രാമം; വൃക്ഷ തൈകൾ വിതരണം ചെയ്തു 

> **Lead Summary:** **കുറ്റ്യാടി:** ചെറിയ കുമ്പളം റസിഡൻസ് അസോസിയേഷന്റെ (സി ആർ എ) ഹരിത ഗ്രാമം പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.

## Article Content

**കുറ്റ്യാടി:** ചെറിയ കുമ്പളം റസിഡൻസ് അസോസിയേഷന്റെ (സി ആർ എ) ഹരിത ഗ്രാമം പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.

കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ ഗ്രീനിംഗ് കോഴിക്കോട് പദ്ധതിയുടെ സഹായത്താലാണ് സി ആർ എ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഹൈബ്രിഡ് ഇനത്തിൽപെട്ട മാവ്, പ്ലാവ് മുതലായ 65 തൈകളാണ് വിതരണം ചെയ്തത്.

വിതരണോദ്ഘാടനം അസോസിയേഷൻ പ്രസിഡണ്ട് ഉബൈദ് വാഴയിൽ നിർവ്വഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി സതീഷ് ബാബു കെ അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പറും ജില്ലാ പഞ്ചായത്ത് ജൈവ സമിതിയുടെ കൺവീനർകൂടിയായ അബ്ദുല്ല സൽമാൻ പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ സുഗുണൻ പി, ഗിരീഷൻ ഇ.കെ, പൊക്കൻ പി, ടി.കെ ജമാൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/137125/greenvillage-tree-saplings-distributed-kuttiady)