---
title: "ദിബിഷയുടെ കുടുംബത്തിന് നീതി; സ്വകാര്യ ആശുപത്രിക്ക് മുന്നിൽ 3 ന് കർമസമിതി സത്യാഗ്രഹം "
english_title: "Justice for Dibisha's family; Action committee satyagraha in front of a private hospital on the 3rd"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/13738/justice-for-dibishas-family-action-committee-satyagraha-in-front-of-a-private-hospital-on-the-3rd"
published_at: "2021-12-01T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a6ea1679e52_dibisha.jpg"
keywords: []
---

# ദിബിഷയുടെ കുടുംബത്തിന് നീതി; സ്വകാര്യ ആശുപത്രിക്ക് മുന്നിൽ 3 ന് കർമസമിതി സത്യാഗ്രഹം 

> **Lead Summary:** **കുറ്റ്യാടി : **പ്രസവത്തെത്തുടർന്ന് രണ്ടുമാസംമുമ്പ് മരിച്ച വട്ടോളി കല്ലുള്ളപറമ്പത്ത് ദിബിഷയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡിസംബർ മൂന്നിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിക്ക് മുന്നിൽ കർമസമിതിയുടെ നേതൃത്വത്തിൽ സത്യാഗ്രഹമിരിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.

## Article Content

**കുറ്റ്യാടി : **പ്രസവത്തെത്തുടർന്ന് രണ്ടുമാസംമുമ്പ് മരിച്ച വട്ടോളി കല്ലുള്ളപറമ്പത്ത് ദിബിഷയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡിസംബർ മൂന്നിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിക്ക് മുന്നിൽ കർമസമിതിയുടെ നേതൃത്വത്തിൽ സത്യാഗ്രഹമിരിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.

കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/13738/justice-for-dibishas-family-action-committee-satyagraha-in-front-of-a-private-hospital-on-the-3rd)