---
title: "#CITU | പൊട്ടിപ്പൊളിഞ്ഞ് റോഡ്; കായക്കൊടി സി. ഐ ടി. യു ഓട്ടോറിക്ഷ സെക്ഷൻ കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകി"
english_title: "#Crackedroad #Kayakkodi #CITU #Autorickshaw #Section #Committee #complained "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/137428/crackedroad-kayakkodi-citu-autorickshaw-section-committee-complained"
published_at: "2023-08-08T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d210619501c_CITU.jpg"
keywords: []
---

# #CITU | പൊട്ടിപ്പൊളിഞ്ഞ് റോഡ്; കായക്കൊടി സി. ഐ ടി. യു ഓട്ടോറിക്ഷ സെക്ഷൻ കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകി

> **Lead Summary:** ** കായക്കൊടി:** കായക്കൊടി ഐക്കൽ താഴെ കണയംകോട് റോഡ് ഗതാഗത യോഗ്യമല്ലല്ലാത്തതിൽ സി. ഐ ടി. യു ഓട്ടോറിക്ഷ സെക്ഷൻ കമ്മിറ്റി കായക്കൊടി പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകി .

## Article Content

** കായക്കൊടി:** കായക്കൊടി ഐക്കൽ താഴെ കണയംകോട് റോഡ് ഗതാഗത യോഗ്യമല്ലല്ലാത്തതിൽ സി. ഐ ടി. യു ഓട്ടോറിക്ഷ സെക്ഷൻ കമ്മിറ്റി കായക്കൊടി പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകി .

ഒരു രീതിയിലുള്ള വികസന പ്രവർത്തനങ്ങളും ഈ റോഡിനു വേണ്ടി നടത്തിയിട്ടില്ല എന്ന് സി. ഐ ടി. യു പരാതിയിൽ പറയുന്നു. നിരവധി ആളുകൾ യാത്രയ്ക്കായി ഉപയോഗിക്കുന്ന വഴി ആണിത്.

കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര വാഹനങ്ങൾക്ക് കേടുപാട് ഉണ്ടാക്കുന്നു. ഇതേ തുടർന്നാണ് സി. ഐ. ടി. യു ഓട്ടോ ടാക്സി സെക്ഷൻ കമ്മിറ്റി പഞ്ചായത്ത് പ്രസിഡഡിന് പരാതി സമർപ്പിച്ചത് .

ഐക്കൽ താഴെ ഭാഗത്തു ഏകദേശം ഒന്നര കീ. മി ഭാഗം തീർത്തും ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലാണ്. അതിനാൽ തന്നെ ഈ ഭാഗത്തേക്കുള്ള സർവീസ് പൂർണമായും നിർത്തിവയ്‌ക്കേണ്ട അവസ്ഥയിലാണെന്നും പരാതിയിൽ അറിയിച്ചു. 

. 

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/137428/crackedroad-kayakkodi-citu-autorickshaw-section-committee-complained)