---
title: "#hsskuttiady | യുദ്ധവിരുദ്ധ സന്ദേശം; ആയിരം സഡാകൊ കൊക്കുകളെ ആകാശത്തേക്ക് "
english_title: "#antiwar #message #thousand #Sadako #beaks #sky"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/137682/antiwar-message-thousand-sadako-beaks-sky"
published_at: "2023-08-09T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d3587d25b24_hss.jpg"
keywords: []
---

# #hsskuttiady | യുദ്ധവിരുദ്ധ സന്ദേശം; ആയിരം സഡാകൊ കൊക്കുകളെ ആകാശത്തേക്ക് 

> **Lead Summary:** കുറ്റ്യാടി : ലോകത്ത് സമാധാനത്തിന്റെ നാളുകൾ പുലരട്ടെ എന്ന സന്ദേശമുയർത്തി വിദ്യാർത്ഥികൾ ആയിരം സഡാകൊ കൊക്കുകളെ ആകാശത്തേക്ക് പറപ്പിച്ചു.

## Article Content

കുറ്റ്യാടി : ലോകത്ത് സമാധാനത്തിന്റെ നാളുകൾ പുലരട്ടെ എന്ന സന്ദേശമുയർത്തി വിദ്യാർത്ഥികൾ ആയിരം സഡാകൊ കൊക്കുകളെ ആകാശത്തേക്ക് പറപ്പിച്ചു.

കുറ്റ്യാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളാണ് ആയിരം കൊക്കുകളെ നിർമ്മിച്ച് ആകാശത്തേക്ക് ഉയർത്തിയത്. ഹിരോഷിമാ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ വർക്ക് എഡ്യുക്കേഷൻ ക്ലബ്ബും വീവിൻ ക്ലബ്ബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

ഹെഡ് മാസ്റ്റർ അബ്ദുറഹ്മാൻ പി.എം. പിടിഎ പ്രസിഡന്റ് അനസ് വി വി , എസ് എം സി ചെയർമാൻ റഫീഖ് എന്നിവർ ചേർന്നാണ് പ്രാവുകളെ പറപ്പിച്ചത്. ബ്രിഡ്ജിത്ത് ടീച്ചർ, ബഷീർ കെ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/137682/antiwar-message-thousand-sadako-beaks-sky)