---
title: "#Franciskaitakulam | അഭിമാനം അവാർഡ്; ഫ്രാൻസിസ് കൈതക്കുളം ഒരു സമ്പൂർണ ജൈവ കർഷകൻ "
english_title: "#PrideAward #Franciskaithakulam #fully #organic #farmer"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/138116/prideaward-franciskaithakulam-fully-organic-farmer"
published_at: "2023-08-11T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d5cb887e58b_fransis.jpg"
keywords: []
---

# #Franciskaitakulam | അഭിമാനം അവാർഡ്; ഫ്രാൻസിസ് കൈതക്കുളം ഒരു സമ്പൂർണ ജൈവ കർഷകൻ 

> **Lead Summary:** **കുറ്റ്യാടി : **മലയോര ഗ്രാമത്തിന് അഭിമാനമായി അവാർഡ്. സംസ്ഥാന ജൈവ അവാർഡ്‌ നേടിയ ഫ്രാൻസിസ് കൈതക്കുളം ഒരു സമ്പൂർണ കർഷകനാണ്‌. വിളകൾ നഷ്ടമാവുന്ന കാലത്ത്‌ സമ്മിശ്ര കൃഷിയിലൂടെയാണ്‌ വിജയം കൊയ്യുന്നത്‌.

## Article Content

**കുറ്റ്യാടി : **മലയോര ഗ്രാമത്തിന് അഭിമാനമായി അവാർഡ്. സംസ്ഥാന ജൈവ അവാർഡ്‌ നേടിയ ഫ്രാൻസിസ് കൈതക്കുളം ഒരു സമ്പൂർണ കർഷകനാണ്‌. വിളകൾ നഷ്ടമാവുന്ന കാലത്ത്‌ സമ്മിശ്ര കൃഷിയിലൂടെയാണ്‌ വിജയം കൊയ്യുന്നത്‌.

പപ്പായ, മാവ്‌ തുടങ്ങിയവയും പച്ചക്കറി, മത്സ്യം, കോഴിയടക്കമുള്ള പക്ഷികൾ എന്നിവയൊക്കെ വരുമാന മാർഗമാണ്‌. വിവിധയിനം പപ്പായയിൽനിന്ന്‌ പ്രതിവർഷം 10,000 രൂപ വരുമാനം ലഭിക്കുന്നു.

മൂന്ന് നാട്ടുമാവുകൾ, ഒളോർ, തായ്‌ലൻഡ് മാവ് കൂടാതെ എട്ടിനം ബഡ് മാവുകളും കൃഷിയിടത്തിലുണ്ട്‌. കൂടാതെ കൊക്കോ, കാപ്പി, ചന്ദനം, കരിമ്പ്, മുരിങ്ങ എന്നിവയും വിവിധതരം പച്ചക്കറിയും യഥേഷ്ടം.

കോവലിൽനിന്ന്‌ വർഷം 1000 രൂപ ലഭിക്കുന്നു. 25 ഔഷധ സസ്യങ്ങളും കൃഷിചെയ്യുന്നു രണ്ട്‌ സെന്റോളം കച്ചോലമുണ്ട്‌. 50 സെന്റ് കരനെല്ല് തെങ്ങിൻ തടത്തിലും മറ്റുമായുണ്ട്‌.

കാസർകോടൻ, ഹോൾസ്റ്റീൻ ഫ്രീഷ്യൻ, നാടൻ എന്നീ ഇനങ്ങളിൽപെട്ട മൂന്ന് പശുക്കളെയും മലബാറി, ജമുനാപ്യാരിയടക്കം ആറ് ആടുകളെയും വളർത്തുന്നു. അതുവഴി അമ്പതിനായിരം രൂപയാണ്‌ പ്രതിവർഷ വരുമാനം.

പശുക്കൾക്കുള്ള തീറ്റപ്പുല്ലും കൃഷിചെയ്യുന്നു.  ഇതിന്‌ പുറമേ അലങ്കാരക്കോഴി, കരിങ്കോഴി, അഞ്ചിനം പ്രാവുകൾ, ഗിനിക്കോഴി, കാട, വാത്ത, ലൗബേർഡ്സ്, അമ്പതോളം താറാവുകൾ, ഗ്രാമശ്രീ എന്നിവയെല്ലാം ശേഖരത്തിലുണ്ട്.

മുട്ട, ഇറച്ചി എന്നിവയിലൂടെ 30,000 രൂപ പ്രതിവർഷം ലഭിക്കുന്നു. 30 വർഷത്തെ കായികാധ്യാപക ജോലിയിൽനിന്ന്‌ വിരമിച്ച ശേഷമാണ്‌ ഇദ്ദേഹം മുഴുവൻ സമയ കർഷകനായത്.

പരമ്പരാഗത കർഷക കുടുംബത്തിൽ ജനിച്ച അദ്ദേഹം അച്ഛൻ തോമസ് കൈതക്കുളത്തിന്റെ പാത പിന്തുടരുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/138116/prideaward-franciskaithakulam-fully-organic-farmer)