---
title: "#PRajeev | അടുത്ത മാർച്ചിൽ ; കുറ്റ്യാടി നാളികേര പാർക്കിൽ വ്യവസായ സംരംഭകരെ ക്ഷണിക്കും -മന്ത്രി പി രാജീവ് "
english_title: "#Industrial #entrepreneurs #invited #Kuttiady #CoconutPark #Minister #PRajeev"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/138164/industrial-entrepreneurs-invited-kuttiady-coconutpark-minister-prajeev"
published_at: "2023-08-11T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d5e95c8dfd7_p_rajeev.jpg"
keywords: []
---

# #PRajeev | അടുത്ത മാർച്ചിൽ ; കുറ്റ്യാടി നാളികേര പാർക്കിൽ വ്യവസായ സംരംഭകരെ ക്ഷണിക്കും -മന്ത്രി പി രാജീവ് 

> **Lead Summary:** **കുറ്റ്യാടി : ** അടുത്ത മാർച്ച് മാസത്തോടെ കുറ്റ്യാടി നാളികേര പാർക്കിൽ വ്യവസായ സംരംഭകരെ ക്ഷണിക്കുന്നതിന് തുടക്കം കുറിക്കലാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചതായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ .

## Article Content

**കുറ്റ്യാടി : ** അടുത്ത മാർച്ച് മാസത്തോടെ കുറ്റ്യാടി നാളികേര പാർക്കിൽ വ്യവസായ സംരംഭകരെ ക്ഷണിക്കുന്നതിന് തുടക്കം കുറിക്കലാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചതായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ .

കുറ്റ്യാടി നാളികേര പാർക്കിന്റെ ചുറ്റുമതിൽ, ഗേറ്റ് ,സുരക്ഷാ ക്യാബിൻ ,അനുബന്ധ ജോലികൾ എന്നീ 2.50 കോടി രൂപയുടെ പ്രവർത്തികൾ 2024ഏപ്രിൽ പൂർത്തിയാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിയമസഭയിൽ അറിയിച്ചു.

വ്യവസായങ്ങൾക്ക് പാട്ടക്കരാർ അടിസ്ഥാനത്തിൽ പ്ലോട്ടുകൾ അനുവദിക്കുന്നതിന് കിറ്റ്കോ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ ആസ്പദമാക്കി റോഡ്, ഡ്രൈനേജ് , വെള്ളം ,വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്.

പ്രസ്തുത പ്രവർത്തികൾ 2025ൽ പൂർത്തിയാക്കുന്നതിനാണ് വിഭാവനം ചെയ്തിട്ടുള്ളത് എന്നുംമന്ത്രി അറിയിച്ചു. കൂടാതെ വ്യവസായ സംരംഭങ്ങൾക്ക് മാസവാടക അടിസ്ഥാനത്തിൽ നൽകുവാൻ മാതൃകാ വ്യവസായ കെട്ടിടസമുച്ചയം നിർമ്മിക്കാനും പദ്ധതിയുണ്ട്.

2025 മാർച്ച് മാസത്തോടെ വ്യവസായ സംരംഭകരെ ക്ഷണിക്കുന്നതിന് തുടക്കം കുറിക്കാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി നിയമസഭയിൽ എംഎൽഎയുടെ ചോദ്യത്തിന് ഉത്തരമായി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/138164/industrial-entrepreneurs-invited-kuttiady-coconutpark-minister-prajeev)