കുറ്റ്യാടി: ( kuttiadinews.in ) വേളം ഗ്രാമപഞ്ചായത്ത് പാലോടിക്കുന്ന് ഉപതെരഞ്ഞെഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ ഇ.പി സലിമിനെ ആനയിച്ച് യു.ഡി.എഫ് പ്രവർത്തകർ വിജയാഹ്ളാദ പ്രകടനം നടത്തി.


ചേരാപുരം അങ്ങാടിയിൽനിന്ന് ബാന്റ് വാദ്യ അകമ്പടിയോടെ നമ്പാംവയൽ, പാലോടിക്കുന്ന് എന്നിവിടങ്ങളിലെ സ്വീകരണ ത്തിന് ശേഷം കാക്കുനിയിൽ സമാപിച്ചു.
സമാപന സംഗമം ജില്ലാ ലീഗ് ട്രഷറർ സൂപ്പി നരി ക്കാട്ടേരി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പാലോടികയിൽ ഇബ്രാ ഹിം അധ്യക്ഷനായി.
കൺവീനർ കെ.കെ അസീസ്, കെ.സി മുജീബ് റഹ്മാൻ, മഠ ത്തിൽ ശ്രീധരൻ, പുത്തൂർ മുഹ മ്മദലി, വി.കെ അബ്ദുല്ല, കുറു വങ്ങോട്ട് കുഞ്ഞബ്ദുല്ല, പി.പി റഷീദ്, പഞ്ചായത്ത് പ്രസിഡ ന്റ് നഈമ കുളമുള്ളതിൽ, കെ .കെ അബ്ദുല്ല മാസ്റ്റർ, പി.സോ മനാഥൻ, അരവിന്ധാക്ഷൻ “മാസ്റ്റർ, വി.എം റഷാദ്, എ.കെ രാജീവൻ മാസ്റ്റർ, പി.കെ.സി അസീസ്, കരീം മാങ്ങോട്ട് സം സാരിച്ചു.
#triumphant #performance #UDF #demonstration #Velom