---
title: "#custody | പ്രതി പിടിയില്‍; പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട വധശ്രമക്കേസ് പ്രതി കുടുങ്ങിയത് കക്കട്ടിൽ"
english_title: "#Accused #custody #suspect #attempted #murder #case #escaped #policecustody #caught #Kakkattil"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/138415/accused-custody-suspect-attempted-murder-case-escaped-policecustody-caught-kakkattil"
published_at: "2023-08-12T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d755f7160de_WhatsApp_Image_2023-08-11_at_7.01.32_PM.jpeg"
keywords: []
---

# #custody | പ്രതി പിടിയില്‍; പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട വധശ്രമക്കേസ് പ്രതി കുടുങ്ങിയത് കക്കട്ടിൽ

> **Lead Summary:** ** കുറ്റ്യാടി : **കണ്ണൂർ മുഴകുന്ന് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട വധശ്രമക്കേസ് പ്രതി പിടിയില്‍. കക്കട്ടിൽ നിന്നാണ് പ്രതി പിടിയിലായത്.

## Article Content

** കുറ്റ്യാടി : **കണ്ണൂർ മുഴകുന്ന് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട വധശ്രമക്കേസ് പ്രതി പിടിയില്‍. കക്കട്ടിൽ നിന്നാണ് പ്രതി പിടിയിലായത്.

ബിജെപി പ്രവർത്തകനായ പാലപ്പള്ളി സ്വദേശി അനിലാണ് പിടിയിലായത്. പ്രതി രക്ഷപ്പെട്ടതിന് പിന്നാലെ എസ് ഐയെ സ്ഥലം മാറ്റിയിരുന്നു. ആലക്കോട് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു സ്ഥലം മാറ്റം.

അനിൽ രക്ഷപ്പെട്ടത് ബിജെപിയുടെയും പൊലീസിന്റെയും ഒത്തുകളിയാണെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകർ സ്റ്റേഷൻ ഉപരോധിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/138415/accused-custody-suspect-attempted-murder-case-escaped-policecustody-caught-kakkattil)