---
title: "#annorikkal | കലാലയ ഓർമ ചിത്രം; വൈറലായി മൊകേരി ഗവ. കോളേജ് 'അന്നൊരിക്കൽ' സംഗീത വീഡിയോ "
english_title: "#College #memory #picture #Viral #MokeriGovt.College #annorikkal #Musicvideo"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/138430/college-memory-picture-viral-mokerigovtcollege-annorikkal-musicvideo"
published_at: "2023-08-12T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d7622f0e440_mokery.jpg"
keywords: []
---

# #annorikkal | കലാലയ ഓർമ ചിത്രം; വൈറലായി മൊകേരി ഗവ. കോളേജ് 'അന്നൊരിക്കൽ' സംഗീത വീഡിയോ 

> **Lead Summary:** **കുറ്റ്യാടി: **മൊകേരി ഗവ. കോളേജ് പൂർവ വിദ്യാർഥി സംഗമം 'അന്നൊരിക്കൽ' മഹാ സംഗമത്തിന്റെ ഭാഗമായി ഒരുക്കിയ കവിത 'അന്നൊരിക്കൽ' വൈറലാകുന്നു.

## Article Content

**കുറ്റ്യാടി: **മൊകേരി ഗവ. കോളേജ് പൂർവ വിദ്യാർഥി സംഗമം 'അന്നൊരിക്കൽ' മഹാ സംഗമത്തിന്റെ ഭാഗമായി ഒരുക്കിയ കവിത 'അന്നൊരിക്കൽ' വൈറലാകുന്നു.

കലാലയ ജീവിതത്തിന്റെ സർഗാത്മകത നിറയുന്ന വരികൾ പോയകാലത്തിന്റെ ഗൃഹാതുര സ്മരണകളുയർത്തുന്നു. വിദ്യാർഥി രാഷ്ട്രീയവും പ്രണയവും സൗഹൃദവും ഇതൾ വിരിക്കുന്ന കവിത ഒരുക്കിയത് കോളേജിലെ പൂർവ വിദ്യാർഥികളാണ്.

= [https://youtube.com/watch?v=3EZJ096Q_5s&feature=share](https://youtube.com/watch?v=3EZJ096Q_5s&feature=share)

ശ്രീനിവാസൻ തൂണേരിയുടേതാണ് രചന. ആലാപനം സജീഷ് കോട്ടേമ്പ്രം. സംഗീതം ജിജു കൃഷ്ണ രാമത്ത്. അന്നൊരിക്കൽ ഗ്രൂപ്പും മീഡിയാ കമ്മിറ്റിയുമാണ് നിർമാണം.

ആഗസ്ത് 27ന് മൊകേരി ഗവ. കോളേജ് ഓഡിറ്റോറിയത്തിലാണ് മഹസംഗമം. 1998 ജനുവരി മുതൽ 2001 മാർച്ചുവരെ മൊകേരി കോളേജിൽ പഠിച്ച 25 ക്ലാസുകളിലെ പൂർവ വിദ്യാർഥികൾ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/138430/college-memory-picture-viral-mokerigovtcollege-annorikkal-musicvideo)