---
title: "#nivedya | നിവേദ്യയുടെ വിജയത്തിന് പത്തരമാറ്റ് തിളക്കം"
english_title: "#Nivedya's #success #brighter"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/138504/nivedyas-success-brighter"
published_at: "2023-08-12T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d7b65dbcb87_nivedya.jpg"
keywords: []
---

# #nivedya | നിവേദ്യയുടെ വിജയത്തിന് പത്തരമാറ്റ് തിളക്കം

> **Lead Summary:** > **കുറ്റ്യാടി : ** അമേരിക്കൻ മലയാളി സംഘടന "ഓർമ്മ" നടത്തിയ അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെയിൽ നാലാം സ്ഥാനം നേടിയ കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പത്താം തരം വിദ്യാർത്ഥിനി നിവേദ്യ കെ യുടെ വിജയത്തിന് പത്തരമാറ്റ് തിളക്കം.

## Article Content

> **കുറ്റ്യാടി : ** അമേരിക്കൻ മലയാളി സംഘടന "ഓർമ്മ" നടത്തിയ അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെയിൽ നാലാം സ്ഥാനം നേടിയ കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പത്താം തരം വിദ്യാർത്ഥിനി നിവേദ്യ കെ യുടെ വിജയത്തിന് പത്തരമാറ്റ് തിളക്കം.

വിവിധ റൗണ്ടുകളിലായി നടത്തിയ മത്സരത്തിന്റെ ഫൈനൽ റൗണ്ടിലാണ് നിവേദ്യ നാലാം സ്ഥാനം നേടിയത്. ആദ്യ മൂന്ന് സ്ഥാനങ്ങളും ബിരുദ വിദ്യാർത്ഥികൾ നേടിയപ്പോൾ പത്താം തരത്തിൽ പഠിക്കുന്ന കൊച്ചു മിടുക്കി നേടിയ നാലാം സ്ഥാനത്തിന് ഒന്നാം സ്ഥാനത്തിന്റെ അത്രതന്നെ മികവുണ്ടെന്ന് വിധി കർത്താക്കൾ പറഞ്ഞു.

കോട്ടയം ജില്ലയിലെ പാലായിൽ വെച്ചായിരുന്നു ഫൈനൽ മത്സരം. സംവിധായകൻ സിബിമലയിൽ സമ്മാനം നൽകി. കുരാറേമ്മൽ വിനോദന്റെയും ഷൈജയുടെയും മകളാണ് ഈ കൊച്ചു മിടുക്കി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/138504/nivedyas-success-brighter)