---
title: "#kuttiadyamipschool | ‌‌എംഐയുപി സ്‌ക്കൂള്‍ തകര്‍ച്ച; വിദ്യാഭ്യാസ വകുപ്പ് ഇടപെടണം "
english_title: "#MIUP #school #collapse #Education #Department #intervene #kuttiady "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/138628/miup-school-collapse-education-department-intervene-kuttiady"
published_at: "2023-08-13T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d89caa03e98_aiup.jpg"
keywords: []
---

# #kuttiadyamipschool | ‌‌എംഐയുപി സ്‌ക്കൂള്‍ തകര്‍ച്ച; വിദ്യാഭ്യാസ വകുപ്പ് ഇടപെടണം 

> **Lead Summary:** **കുറ്റ്യാടി: ** എംഐയുപി സ്കൂളിന്റെ നവീകരണത്തില്‍ മാനെജ്‌മെന്റ് കാണിക്കുന്ന കുറ്റകരമായ സമീപനം അവസാനിപ്പിക്കണമെന്ന് ജനകീയ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നേരിയ വ്യത്യാസത്തിനാണ് സ്‌ക്കൂളില്‍ ഒരു അത്യാഹിതം ഒഴിവായത്.

## Article Content

**കുറ്റ്യാടി: ** എംഐയുപി സ്കൂളിന്റെ നവീകരണത്തില്‍ മാനെജ്‌മെന്റ് കാണിക്കുന്ന കുറ്റകരമായ സമീപനം അവസാനിപ്പിക്കണമെന്ന് ജനകീയ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നേരിയ വ്യത്യാസത്തിനാണ് സ്‌ക്കൂളില്‍ ഒരു അത്യാഹിതം ഒഴിവായത്.

സ്കൂൾ അധ്യാപകരും പിടിഎ കമ്മിറ്റിയും നാട്ടുകാരുമെല്ലാം ഒന്നടങ്കം സ്കൂളിന്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ചും ബലക്ഷയത്തെക്കുറിച്ചും പരാതിപ്പെട്ടിട്ടും ശരിയല്ലാത്ത സമീപനമാണ് മാനെജ്‌മെന്റ് സ്വീകരിച്ചു കാണുന്നത്.

മറ്റു പല ദുരന്തങ്ങളിലും കണ്ടതുപോലെ അത്യാഹിതങ്ങള്‍ക്കു ശേഷം മാത്രം നടപടി എന്ന നയമാണോ മാനെജ്‌മെന്റിന്റ് സ്വീകരിച്ചിരിക്കുന്നതെന്ന് അവര്‍ തന്നെ വിശദീകരിക്കേണ്ടതുണ്ട്.

ഇക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പും പൊതുജനങ്ങളോട് മറുപടി പറയേണ്ടതുണ്ട്. മികച്ച സൗകര്യങ്ങളില്‍ വിദ്യാഭ്യാസം നേടാനുള്ള കുട്ടികളുടെ അവകാശത്തെ ഹനിക്കുന്ന മാനെജ്‌മെന്റ് നടപടി അംഗീകരിക്കാനാവില്ല. സ്കൂളിന്റെ നവീകരണത്തില്‍ വിദ്യാഭ്യാസ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിക്കണം.

അപകടകരമായ സാഹചര്യത്തില്‍ സ്കൂൾ പ്രവര്‍ത്തിപ്പിക്കുന്നതിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യണെന്നും സമിതി കണ്‍വീനര്‍ ഹാഷിം നമ്പാട്ടില്‍, ചെയര്‍മാന്‍ എന്‍.പി സക്കീര്‍, ബാലൻ തളിയിൽ, വിനിഷ ശശി, കെ.എസ് അബ്ദുല്ല, വി.കെ ദിനേശന്‍, വി.കെ റഫീഖ് തുടങ്ങിയവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/138628/miup-school-collapse-education-department-intervene-kuttiady)