---
title: "#ration | റേഷൻ മുൻഗണന പട്ടിക; അനർഹരെ കണ്ടെത്താൻ വീടുകൾ കയറി പരിശോധന നടത്തുന്നു "
english_title: "#Ration #PriorityList #Houses #inspected #ineligible"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/138977/ration-prioritylist-houses-inspected-ineligible"
published_at: "2023-08-14T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da3ef85fd9a_ration.jpg"
keywords: []
---

# #ration | റേഷൻ മുൻഗണന പട്ടിക; അനർഹരെ കണ്ടെത്താൻ വീടുകൾ കയറി പരിശോധന നടത്തുന്നു 

> **Lead Summary:** **കുറ്റ്യാടി:** അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വെക്കുന്നവരെ കണ്ടെത്താൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് വടകര താലൂക്കിലെ വീടുകൾ കയറി പരിശോധന നടത്തുന്നു.

## Article Content

**കുറ്റ്യാടി:** അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വെക്കുന്നവരെ കണ്ടെത്താൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് വടകര താലൂക്കിലെ വീടുകൾ കയറി പരിശോധന നടത്തുന്നു.

അനർഹമായി എ ഏ വൈ (മഞ്ഞ ), മുൻഗണനാ (പിങ്ക്), സബ്സിഡി (നീല) കാർഡുകൾ കൈവശം വെക്കുന്ന കാർഡുടമകളെ കണ്ടെത്തുന്നതിനായാണ് പരിശോധന.

1000 ചതുരശ്ര അടിക്ക് മുകളിലുള്ള വീട്, നാല് ചക്ര വാഹനം, ഒരേക്കറിൽ കൂടുതൽ ഭൂമി, പ്രതിമാസ വരുമാനം 25000/-രൂപയിൽ കൂടുതലുള്ളവർ, സർക്കാർ/അർധ സർക്കാർ/പൊതുമേഖലയിൽ ജോലി ചെയ്യുന്നവർ മുൻഗണനാ/എ ഏ വൈ/സ്റ്റേറ്റ് സബ്സിഡി കാർഡിന് അർഹരല്ല.

അനർഹമായി കൈവശം വെക്കുന്ന കാർഡുടമകൾക്കെതിരെ പിഴയും നിയമ നടപടികളും സ്വീകരിക്കുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/138977/ration-prioritylist-houses-inspected-ineligible)