---
title: "#bus | യാത്രാക്ലേശം രൂക്ഷം; തൊട്ടിൽപ്പാലം ഭാഗത്തേക്ക്​ ബസ്സുകൾ​ കുറഞ്ഞു "
english_title: "#travel #crisis #severe #number #buses #Thotilpalam #side #decreased"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/139108/travel-crisis-severe-number-buses-thotilpalam-side-decreased"
published_at: "2023-08-15T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db1f76214d1_kuttiady.jpg"
keywords: []
---

# #bus | യാത്രാക്ലേശം രൂക്ഷം; തൊട്ടിൽപ്പാലം ഭാഗത്തേക്ക്​ ബസ്സുകൾ​ കുറഞ്ഞു 

> **Lead Summary:** **കു​റ്റ്യാ​ടി:** ടൗ​ണി​ൽ​നി​ന്ന്​​ തൊ​ട്ടി​ൽ​പാ​ലം ഭാ​ഗ​ത്തേ​ക്ക്​ ബസ്സ് സർവ്വീസ് കു​റ​വാ​യ​തി​നാ​ൽ യാ​ത്രാ​ക്ലേ​ശം രൂ​ക്ഷം. സ്കൂ​ൾ വി​ടു​ന്ന സ​മ​യ​ങ്ങ​ളി​ലാ​ണ്​ ബ​സ് സർവ്വീസ് കു​റ​വ്. ദീ​ർ​ഘ​നേ​രം പെ​രു​വ​ഴി​യി​ൽ കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് യാ​ത്ര​ക്കാ​ർ​ക്ക്.

## Article Content

**കു​റ്റ്യാ​ടി:** ടൗ​ണി​ൽ​നി​ന്ന്​​ തൊ​ട്ടി​ൽ​പാ​ലം ഭാ​ഗ​ത്തേ​ക്ക്​ ബസ്സ് സർവ്വീസ് കു​റ​വാ​യ​തി​നാ​ൽ യാ​ത്രാ​ക്ലേ​ശം രൂ​ക്ഷം. സ്കൂ​ൾ വി​ടു​ന്ന സ​മ​യ​ങ്ങ​ളി​ലാ​ണ്​ ബ​സ് സർവ്വീസ് കു​റ​വ്. ദീ​ർ​ഘ​നേ​രം പെ​രു​വ​ഴി​യി​ൽ കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് യാ​ത്ര​ക്കാ​ർ​ക്ക്.

വ​ട​ക​ര, ത​ല​ശ്ശേ​രി ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് സ്വ​കാ​ര്യ ബ​സു​ക​ൾ മാ​ത്ര​മാ​ണ് ​തൊ​ട്ടി​ൽപ്പാ​ല​ത്തേ​ക്ക്​ സർവ്വീസ് ന​ട​ത്തു​ന്ന​ത്. കോ​ഴി​ക്കോ​ട്​ ഭാ​ഗ​ത്തു​നി​ന്ന്​ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളു​ണ്ടെ​ങ്കി​ലും സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക്​ ക​യ​റാ​നാ​വി​ല്ല.

കൂടുതൽ കു​ട്ടി​ക​ൾ ഉണ്ടാകുന്നതിനാൽ ചി​ല സ്വ​കാ​ര്യ ബസ്സു​ക​ൾ വൈ​കീ​ട്ടു​ള്ള ട്രിപ്പ്​ മു​ട​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. കു​റ്റ്യാ​ടി ഗ​വ. ഹൈ​സ്കൂ​ളി​ന് സ്വ​ന്തം ബ​സ്​ ഇ​ല്ലാ​ത്ത​തി​ൽ കു​ട്ടി​ക​ൾ ഏ​റെ​യും ലൈ​ൻ ബ​സു​ക​ളെ​യാ​ണ്​ ആ​ശ്ര​യി​ക്കു​ന്ന​ത്.

തൊ​ട്ടി​ൽപ്പാ​ലം ഭാ​ഗ​ത്തേ​ക്ക്​ കു​റ്റ്യാ​ടി ടൗ​ണി​ൽ ബ​സ് സ്റ്റോ​പ് ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​ളു​ക​ൾ പെ​രു​വ​ഴി​യി​ൽ കാ​ത്തി​രി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്. സ്വ​കാ​ര്യ സം​ഘ​ട​ന നി​ർ​മ്മി​ച്ച ബസ്സ് സ്റ്റോ​പ്​ ബസ്സു​ക​ൾ​ക്ക്​ നി​ർ​ത്താ​ൻ പ​റ്റാ​ത്ത സ്ഥ​ല​ത്താ​യ​തി​നാ​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ന്നു​മി​ല്ല.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/139108/travel-crisis-severe-number-buses-thotilpalam-side-decreased)