---
title: "#AJJMHSSchool | മേരീ മാട്ടി, മേരാ ദേശ്; പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണവും പ്ലാസ്റ്റിക് മാലിന്യനിർമ്മാർജ്ജന ക്യാമ്പയിനും "
english_title: "#Marymattimeradesh #Awareness #plastic #plastic #waste #elimination #campaign"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/139162/marymattimeradesh-awareness-plastic-plastic-waste-elimination-campaign"
published_at: "2023-08-15T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db54aa6f008_aj.jpg"
keywords: []
---

# #AJJMHSSchool | മേരീ മാട്ടി, മേരാ ദേശ്; പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണവും പ്ലാസ്റ്റിക് മാലിന്യനിർമ്മാർജ്ജന ക്യാമ്പയിനും 

> **Lead Summary:** **ചാത്തൻകോട്ടുനട : **എ.ജെ ജോൺ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണവും പ്ലാസ്റ്റിക് മാലിന്യനിർമ്മാർജ്ജനവും ലക്ഷ്യമിട്ട് ക്യാമ്പയിൻ സംഘടിപ്പിച്ചു.

## Article Content

**ചാത്തൻകോട്ടുനട : **എ.ജെ ജോൺ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണവും പ്ലാസ്റ്റിക് മാലിന്യനിർമ്മാർജ്ജനവും ലക്ഷ്യമിട്ട് ക്യാമ്പയിൻ സംഘടിപ്പിച്ചു.

കാവിലുംപാറ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയുമായി സഹകരിച്ച് വിദ്യാർത്ഥികൾ സമീപപ്രദേശങ്ങളിലെ വീടുകളിൽ മാലിന്യ നിർമാർജനത്തേക്കുറിച്ച് ബോധവൽക്കരണം നടത്തുകയും എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച തുണിസഞ്ചികൾ വിതരണം ചെയ്യുകയും ചെയ്തു.

> " മേരീ മാട്ടി, മേരാ ദേശ് " പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരത്തെ വീടുകളിൽ വൃക്ഷത്തൈ വിതരണവും സംഘടിപ്പിച്ചു.

സ്കൂൾ മാനേജർ ഫാ.സിജോ എടക്കരോട്ട് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ ശ്രീമതി ബിന്ദു മൈക്കിൾ സന്നിഹിതയായിരുന്നു.

വാർഡ് മെമ്പർ ശ്രീമതി സാലി സജി,ഹരിത കർമ്മ സേന അംഗങ്ങളായ ശ്രീമതി ഷീബ, ശ്രീമതി രാധാമണി എന്നിവർ വിദ്യാർത്ഥികൾക്കൊപ്പം പ്രവർത്തനങ്ങളിൽ പങ്കുചേർന്നു.

പ്രോഗ്രാം ഓഫീസർ ശ്രീമതി സബിത എ. പി ,വളണ്ടിയർ ലീഡർമാരായ ആരോൺ സതീഷ് , എയ്ഞ്ചൽ ജേക്കബ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/139162/marymattimeradesh-awareness-plastic-plastic-waste-elimination-campaign)