---
title: "#complaint | വടക്കുമ്പാട് സ്കൂളിൽ ആറാം ക്ലാസ്സുകാരന് ചൂരൽ പ്രയോഗമെന്ന് പരാതി "
english_title: "#complaint #against #teacher #paleri "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/139335/complaint-against-teacher-paleri"
published_at: "2023-08-16T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dc6c6c736cb_vadakkumbad.jpg"
keywords: []
---

# #complaint | വടക്കുമ്പാട് സ്കൂളിൽ ആറാം ക്ലാസ്സുകാരന് ചൂരൽ പ്രയോഗമെന്ന് പരാതി 

> **Lead Summary:** **പാലേരി : ** വടക്കുമ്പാട് സ്കൂളിൽ ആറാം ക്ലാസ്സുകാരന് ചൂരൽ പ്രയോഗമെന്ന് പരാതി. വിദ്യാർത്ഥിയുടെ രക്ഷിതാക്കളാണ് അധ്യാപകനെതിരെ പരാതിയുമായി രം​ഗത്തെത്തിയത്.

## Article Content

**പാലേരി : ** വടക്കുമ്പാട് സ്കൂളിൽ ആറാം ക്ലാസ്സുകാരന് ചൂരൽ പ്രയോഗമെന്ന് പരാതി. വിദ്യാർത്ഥിയുടെ രക്ഷിതാക്കളാണ് അധ്യാപകനെതിരെ പരാതിയുമായി രം​ഗത്തെത്തിയത്.

പാലേരി വടക്കുംപാട് സ്കൂളിലെ പ്രണവ് സുരേന്ദ്രൻ എന്ന അധ്യാപകനെതിരെയാണ് പരാതി. ചൂരല് കൊണ്ട് അടിച്ച് മുറിവേൽപ്പിച്ചുവെന്നാണ് പൊലീസിൽ പരാതി നൽകിയത്.

കുട്ടി ചീത്തവാക്ക് പറഞ്ഞതിനാണ് മർദ്ദനമെന്നാണ് വിവരം. കുട്ടിയെ അധ്യപകൻ വലിച്ചിഴച്ചുവെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു. പേരാമ്പ്ര പൊലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/139335/complaint-against-teacher-paleri)