---
title: "#Sewagepipes | കുറ്റ്യാടി ഓവുചാലുകളിൽ രഹസ്യമായി സ്ഥാപിച്ച മലിനജല കുഴലുകൾ കണ്ടെത്തി "
english_title: "#Sewagepipes #secretly #installed #Kuttiady #drains #discovered"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/139657/sewagepipes-secretly-installed-kuttiady-drains-discovered"
published_at: "2023-08-17T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ddd5af50873_ovuchal.jpg"
keywords: []
---

# #Sewagepipes | കുറ്റ്യാടി ഓവുചാലുകളിൽ രഹസ്യമായി സ്ഥാപിച്ച മലിനജല കുഴലുകൾ കണ്ടെത്തി 

> **Lead Summary:** **കു​റ്റ്യാ​ടി:** കുറ്റ്യാടി ടൗ​ണി​ലെ ഓ​വു​ചാ​ലു​ക​ൾ ന​വീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പൊ​ളി​ച്ച​പ്പോ​ൾ ക​ണ്ടെ​ത്തി​യ​ത്​ ര​ഹ​സ്യ​മാ​യി സ്ഥാ​പി​ച്ച മ​ലി​ന​ജ​ല കു​ഴ​ലു​ക​ൾ. ചാ​ലു​ക​ൾ പു​ന​ർ​നി​ർ​മി​ക്കു​ന്ന പ​ണി ന​ട​ക്കു​മ്പോ​ഴും ഇ​തു​വ​ഴി​ ദു​ർ​ഗ​ന്ധ​മ​ട​ങ്ങി​യ മ​ലി​ന​ജ​ലം പു​റ​ത്തേ​ക്കു​ വ​രു​ക​യാ​ണെ​ന്ന്​ തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

## Article Content

**കു​റ്റ്യാ​ടി:** കുറ്റ്യാടി ടൗ​ണി​ലെ ഓ​വു​ചാ​ലു​ക​ൾ ന​വീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പൊ​ളി​ച്ച​പ്പോ​ൾ ക​ണ്ടെ​ത്തി​യ​ത്​ ര​ഹ​സ്യ​മാ​യി സ്ഥാ​പി​ച്ച മ​ലി​ന​ജ​ല കു​ഴ​ലു​ക​ൾ. ചാ​ലു​ക​ൾ പു​ന​ർ​നി​ർ​മി​ക്കു​ന്ന പ​ണി ന​ട​ക്കു​മ്പോ​ഴും ഇ​തു​വ​ഴി​ ദു​ർ​ഗ​ന്ധ​മ​ട​ങ്ങി​യ മ​ലി​ന​ജ​ലം പു​റ​ത്തേ​ക്കു​ വ​രു​ക​യാ​ണെ​ന്ന്​ തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

അ​റ​പ്പോ​ടെ​യാ​ണ്​ പ​ണി ന​ട​ത്തു​ന്ന​ത്. മു​മ്പ്​ ഓ​വു​ചാ​ൽ നി​ർ​മി​ക്കു​ന്ന സ​മ​യ​ത്ത്​ ക​രാ​റു​കാ​രു​ടെ ഒ​ത്താ​ശ​യോ​ടെ പ​ണി​ത​താ​വാ​മെ​ന്നാ​ണ്​ പ​റ​യു​ന്ന​ത്. ര​ണ്ടി​ഞ്ച്​ മു​ത​ൽ നാ​ലി​ഞ്ചു​വ​രെ വ്യാ​സ​മു​ള്ള പൈ​പ്പു​ക​ളാ​ണ്​ ക​ണ്ടെ​ത്തി​യ​ത്.

ഹോ​ട്ട​ലു​ക​ൾ, കൂ​ൾ​ബാ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ഴ​ലു​ക​ളാ​ണെ​ന്നാ​ണ്​ സം​ശ​യം. നേ​ര​ത്തേ എം.​ഐ.​യു.​പി സ്കൂ​ൾ വ​ള​പ്പി​ലെ ഓ​വ്​ പൊ​ളി​ച്ച​പ്പോ​ഴും ര​ഹ​സ്യ​മാ​യി സ്ഥാ​പി​ച്ച ഇ​ത്ത​രം പൈ​പ്പു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

മ​ലി​ന​ജ​ല പൈ​പ്പു​ക​ൾ മു​റി​ച്ചു​മാ​റ്റി​യ ശേ​ഷ​മേ ഓ​വു​ക​ൾ കോ​ൺ​ക്രീ​റ്റ്​ ചെ​യ്യാ​വൂ​വെ​ന്ന്​ സി​റ്റി​സ​ൺ​സ്​ ഫോ​റം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/139657/sewagepipes-secretly-installed-kuttiady-drains-discovered)