---
title: "#youthleague | പച്ചക്കറിക്ക് തീവില; കുറ്റ്യാടിയിൽ യൂത്ത് ലീഗ് പച്ചക്കറിയില്ലാ സാമ്പാർ വിളമ്പി പ്രതിഷേധം "
english_title: "#Vegetables #expensive #youthleague #protested #Kuttiady #serving #sambar #vegetables"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/139740/vegetables-expensive-youthleague-protested-kuttiady-serving-sambar-vegetables"
published_at: "2023-08-17T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de28038c2fe_youthleaque.jpg"
keywords: []
---

# #youthleague | പച്ചക്കറിക്ക് തീവില; കുറ്റ്യാടിയിൽ യൂത്ത് ലീഗ് പച്ചക്കറിയില്ലാ സാമ്പാർ വിളമ്പി പ്രതിഷേധം 

> **Lead Summary:** **കുറ്റ്യാടി : **ഓണമടുത്തിട്ടും പച്ചക്കറിക്കും മറ്റു അവശ്യസദാനങ്ങക്കുമുള്ള തീവില നിയന്ത്രിക്കാൻ കഴിയാത്ത ഇടതുപക്ഷ സർക്കാരിന്റെ അനാസ്ഥക്കെതിരെ കുറ്റ്യാടി പഞ്ചായത്ത് യൂത്ത് ലീഗ്‌ പച്ചക്കറിയില്ലാ സാമ്പാർ വെച്ച് വിളമ്പി പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

**കുറ്റ്യാടി : **ഓണമടുത്തിട്ടും പച്ചക്കറിക്കും മറ്റു അവശ്യസദാനങ്ങക്കുമുള്ള തീവില നിയന്ത്രിക്കാൻ കഴിയാത്ത ഇടതുപക്ഷ സർക്കാരിന്റെ അനാസ്ഥക്കെതിരെ കുറ്റ്യാടി പഞ്ചായത്ത് യൂത്ത് ലീഗ്‌ പച്ചക്കറിയില്ലാ സാമ്പാർ വെച്ച് വിളമ്പി പ്രതിഷേധം സംഘടിപ്പിച്ചു.

പ്രതിഷധസംഗമം കുറ്റ്യാടി നിയോജക മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ലത്തീഫ് ചുണ്ട ഉദ്‌ഘാടനം ചെയ്തു.ഷൌക്കത്ത് വടയം അധ്യക്ഷനായ പ്രതിഷേധ സംഗമത്തിൽ മുഹമ്മദ് കെ പി സ്വാഗതം പറഞ്ഞു.

മനാഫ് കെ കെ,അമ്മദ് കണ്ടോത്ത്,ഷംനാസ് വടയം,മൂസ വി ടി,ഫസലു സി കെ,യഹിയ ടി,ഷിഫാക് ഊരത്ത്,നൗഷാദ് ഊരത്ത്,കുഞ്ഞമ്മദ് കെ,റഊഫുദ്ധീൻ കെ എന്നിവർ സംസാരിച്ചു.

ഓണക്കാലം വന്നിട്ടും അരിയുടെയും പച്ചക്കറിയുടെയും വിലകൾ കുത്തനെ കൂട്ടി കെട്ടിട നികുതി ഇരട്ടിയിലധികവുമാക്കി ഒന്നിച്ചോണ സദ്യയുണ്ണാൻ മലയാളികൾക്ക് നെട്ടോട്ടമോടേണ്ട അവസ്ഥയിലാക്കി പിണറായി സർക്കാരെന്നും വിലക്കയറ്റം കുതിച്ചുയരുമ്പോൾ നിയന്ത്രിക്കാൻ വഴികൾ തേടാൻ കഴിയാതെ പാവം ജനതയെ വഞ്ചിക്കുന്ന പിണറായി സർക്കാർ യു ഡി എഫിന്റെ ഭരണകാലം വിലക്കയറ്റം തിരിച്ചറിഞ്ഞ് പൊതുമാർക്കറ്റിൽ ഇടപെട്ട് വിലക്കയറ്റം ഇല്ലാതാക്കിയ ഉമ്മൻ ചാണ്ടി സർക്കാറിനെ കണ്ടു പഠിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/139740/vegetables-expensive-youthleague-protested-kuttiady-serving-sambar-vegetables)