കായക്കൊടി: മുട്ടുനട എടലാട്ട് താഴെ കായക്കൊടി റോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ സി എം യശോദ ഉൽഘാടനം ചെയ്തു.ജില്ല പഞ്ചായത്ത് ഇരുപത് ലക്ഷം അനുവദിച്ച കോൺഗ്രീറ്റ് റോഡിന്റെ ഉദ്ഘാടനമാണ് നിർവ്വഹിച്ചത്.


ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ. പി. ഷിജിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൂട്ടൂർവാർഡ് മെമ്പർ കെ. പി. ബിജു സ്വാഗതം പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റിചെയർ പേഴ്സൺ ഉമ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ സരിത മുരളി, എം കെ ശശി, പി പി മൊയ്തു , ഇപി കുഞ്ഞബ്ദുള്ള , യു വി കുഞ്ഞബ്ദുള്ള, കുമാരൻ, പോക്കർ എടക്കണ്ടിയു വി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
#Muttunada #Kayakkodi #road #handed #over #nation