---
title: "#Colorsday | നിറങ്ങളിൽ വിസ്മയം തീർത്ത്; ചീക്കോന്ന് എം.എൽ.പിയിലെ കളേഴ്‌സ് ഡേ നവ്യാനുഭവമായി"
english_title: "#Marvel #colors #Colorsday #CheekkonnMLP #experience"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/139973/marvel-colors-colorsday-cheekkonnmlp-experience"
published_at: "2023-08-18T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df44d75418d_chikkonn.jpg"
keywords: []
---

# #Colorsday | നിറങ്ങളിൽ വിസ്മയം തീർത്ത്; ചീക്കോന്ന് എം.എൽ.പിയിലെ കളേഴ്‌സ് ഡേ നവ്യാനുഭവമായി

> **Lead Summary:** **നരിപ്പറ്റ:** വിവിധ വർണങ്ങളുള്ള വസ്ത്രങ്ങളണിഞ്ഞു അതേ നിറത്തിലുള്ള വിവിധ വസ്തുക്കൾ പ്രദർശിപ്പിച്ച് വർണ വിസ്മയം തീർത്ത് ചീക്കോന്ന് എം.എൽ.പി സ്കൂളിലെ പിഞ്ചോമനകൾ.

## Article Content

**നരിപ്പറ്റ:** വിവിധ വർണങ്ങളുള്ള വസ്ത്രങ്ങളണിഞ്ഞു അതേ നിറത്തിലുള്ള വിവിധ വസ്തുക്കൾ പ്രദർശിപ്പിച്ച് വർണ വിസ്മയം തീർത്ത് ചീക്കോന്ന് എം.എൽ.പി സ്കൂളിലെ പിഞ്ചോമനകൾ.

കെ.ജി ക്ലാസ് വിദ്യാർഥികൾ സംഘടിപ്പിച്ച കളേഴ്‌സ് ഡേ ആഘോഷമാണ് വേറിട്ട അനുഭവമായി മാറിയത്.

വിവിധ നിറങ്ങളിലുള്ള കളിപ്പാട്ടങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിവയാണ് പ്രദർശനത്തിനെത്തിച്ചത്. പ്രധാനാധ്യാപകൻ എൻ.കെ സന്തോഷ് ഉദ്ഘാടനം ചെയ്തു.

അധ്യാപകരായ എൻ സൂര്യ, കെ ശരണ്യ, എൻ ഷാഹിന, മുംതാസ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/139973/marvel-colors-colorsday-cheekkonnmlp-experience)