---
title: "#mdma | പെരുവണ്ണാമൂഴിയിൽ എം ഡി എം എയുമായി ആറ് യുവാക്കൾ പിടിയിൽ "
english_title: "#Sixyouths #arrested #MDMA #Peruvannamuzhi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/140352/sixyouths-arrested-mdma-peruvannamuzhi"
published_at: "2023-08-19T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0ecfac9bc7_police.jpg"
keywords: []
---

# #mdma | പെരുവണ്ണാമൂഴിയിൽ എം ഡി എം എയുമായി ആറ് യുവാക്കൾ പിടിയിൽ 

> **Lead Summary:** **കുറ്റ്യാടി : ** പെരുവണ്ണാമൂഴിയിൽ 16, 2 ഗ്രാം എം ഡി എം എയുമായി ആറ് യുവാക്കൾ പൊലീസ് പിടിയിൽ.

## Article Content

**കുറ്റ്യാടി : ** പെരുവണ്ണാമൂഴിയിൽ 16, 2 ഗ്രാം എം ഡി എം എയുമായി ആറ് യുവാക്കൾ പൊലീസ് പിടിയിൽ.

അമൽജിത്ത് (32) കുഞ്ഞിപ്പറമ്പത്ത് കുറ്റ്യാടി , മുഹമ്മദ് അഫീദ് കോവുമ്മൽ , റംഷാദ് (25 ) നാദാപുരം , ഫാബിൻക് എടത്തിപറമ്പിൽ വടയം , മുഹമ്മദ് കണാടുകുനിയിൽ , നിസ്സാം മുജീബ് (21 ) കായാട്ടു കണ്ടി മൊകേരി , എന്നിവരെയാണ് പൊലീസ് പിടികൂടിയത് .

പന്തിരിക്കര പടോളിങ്ങിനിടയിൽ ഇൻസ്‌പെക്ടർ സുഷീറിൻ്റ നിർദ്ദേശപ്രകാരം സബ് ഇൻസ്‌പെക്ടർ ആർ സി ബിജുവിൻ്റ സംഘമാണ് പ്രതികളെ പിടികൂടിയത് .

ഇന്ന് രാവിലെ 11.30 ഓടെയാണ് യുവാക്കളെ അറസ്റ്റ് ചെയ്തത് . എം ഡി എം എ കടത്താനായി ഉപയോഗിച്ച KL 11' A F6393 എന്ന കാറും പൊലീസ് പിടിച്ചെടുത്തു .

പ്രതികളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്ക് വിധയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും. ഗൂഗുൾ പേ വഴി പണമടച്ചാൽ സ്ഥലത്ത് എത്തിച്ചു കൊടുക്കുന്ന രീതിയാണെന്ന് പൊലിസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/140352/sixyouths-arrested-mdma-peruvannamuzhi)