---
title: "#Muhammadbanglat | നവലിബറലിസത്തെയും മതനിരാസത്തെയും നിരുൽസാഹപ്പെടുത്തുകയും എതിർത്ത് തോൽപ്പിക്കുകയും ചെയ്യണം -മുഹമ്മദ് ബംഗ്ലത്ത് "
english_title: "#Neoliberalism #secularism #discouraged #countered #MuhammadBanglat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/140985/neoliberalism-secularism-discouraged-countered-muhammadbanglat"
published_at: "2023-08-22T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e45e3e03756_muhammad.jpg"
keywords: []
---

# #Muhammadbanglat | നവലിബറലിസത്തെയും മതനിരാസത്തെയും നിരുൽസാഹപ്പെടുത്തുകയും എതിർത്ത് തോൽപ്പിക്കുകയും ചെയ്യണം -മുഹമ്മദ് ബംഗ്ലത്ത് 

> **Lead Summary:** **കുറ്റ്യാടി: **രാജ്യം അതീവ ഗുരുതരമായ വെല്ലുവിളികൾ നേരിടുന്ന പുതിയ കാലത്ത് ഫണം വിടർത്തിയാടുന്ന ഫാസിസത്തെ പ്രതിരോധിക്കുവാൻ മതനിരപേക്ഷ കക്ഷികളുടെ ചേർന്ന് നിൽപ്പ് അനിവാര്യമായിരിക്കുകയാണെന്ന് നാദാപുരം നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് മുഹമ്മദ് ബംഗ്ലത്ത് അഭിപ്രായപ്പെട്ടു.

## Article Content

**കുറ്റ്യാടി: **രാജ്യം അതീവ ഗുരുതരമായ വെല്ലുവിളികൾ നേരിടുന്ന പുതിയ കാലത്ത് ഫണം വിടർത്തിയാടുന്ന ഫാസിസത്തെ പ്രതിരോധിക്കുവാൻ മതനിരപേക്ഷ കക്ഷികളുടെ ചേർന്ന് നിൽപ്പ് അനിവാര്യമായിരിക്കുകയാണെന്ന് നാദാപുരം നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് മുഹമ്മദ് ബംഗ്ലത്ത് അഭിപ്രായപ്പെട്ടു.

> നവലിബറലിസത്തെയും മതനിരാസത്തെയും നിരുൽസാഹപ്പെടുത്തുകയും എതിർത്ത് തോൽപ്പിക്കുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കായക്കൊടി പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി “സംഘവിചാരം”എന്ന ശീർഷകത്തിൽ വിവിധ മതസംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് ദേവർകോവിൽ കെ.വി.കുഞ്ഞമ്മദ് മെമ്മോറിയൽ എം.യു.പി സ്കൂളിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.കെ ആശിഖ് വാഫി വിഷയം അവതരിപ്പിച്ചു. സ്വത്വ രാഷ്ട്രീയത്തിന്റെ ആവശ്യകതയും പ്രസക്തിയും പുതിയകാലത്ത് വർദ്ധിച്ച് വരുന്നതായും ന്യൂനപക്ഷ രാഷ്ട്രീയം അതിന്റെ പുതുവഴികൾ തീർക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നവലിബറൽ ചിന്തകൾ മൂല്യബോധങ്ങൾ ഇല്ലാതാക്കുന്നതിനെതിരെയും, സാംസ്കാരികമായ അധിനിവേശത്തിനെതിരെയും സമുദായം ഉണർന്ന് പ്രവർത്തിക്കണമെന്ന് സെമിനാർ അഭിപ്രായപ്പെട്ടു.

വിവിധ മതസംഘടനകളെ ചേർത്തുനിർത്തി നടത്തിയ ഇത്തരം സെമിനാറുകൾ കാലഘട്ടത്തിന്റെ നേട്ടമാണെന്നും ഇത് സംഘടിപ്പിച്ച പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി അഭിനന്ദനമർഹിക്കുന്നുവെന്നും പ്രഭാഷകർ അഭിപ്രായപ്പെട്ടു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബാവ ജീറാനി, ഹനീഫ് കായക്കൊടി,ഡോ. ഉവൈസ് ഫലാഹി, പി.കെ നൗഷാദ് മാസ്റ്റർ, ഡോ. മുഹമ്മദ് നജീബ് തുടങ്ങിയവർ സംസാരിച്ചു. മഹല്ല് ഖത്വീബ് സ്വാബിർ ബാഖവി അനുഗ്രഹ ഭാഷണം നടത്തി. നിയോജക മണ്ഡലം മുസ്‌ലിംലീഗ് ഉപാദ്ധ്യക്ഷൻ വി.പി കുഞ്ഞബ്ദുല്ല മാസ്റ്റർ മോഡറേറ്ററായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/140985/neoliberalism-secularism-discouraged-countered-muhammadbanglat)