---
title: "#butterfly | വിദ്യാർഥികൾക്ക് കൗതുകക്കാഴ്ചയായി ചീക്കോന്ന് എം.എൽ.പി സ്കൂളിൽ നാഗശലഭം വിരുന്നെത്തി "
english_title: "#snakebutterfly #feasted #MLPSchool #chewing #Curiosity #students"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/141299/snakebutterfly-feasted-mlpschool-chewing-curiosity-students"
published_at: "2023-08-23T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5e822388e4_nagashalabam1.jpg"
keywords: []
---

# #butterfly | വിദ്യാർഥികൾക്ക് കൗതുകക്കാഴ്ചയായി ചീക്കോന്ന് എം.എൽ.പി സ്കൂളിൽ നാഗശലഭം വിരുന്നെത്തി 

> **Lead Summary:** **നരിപ്പറ്റ:** സ്കൂളിൽ നാഗശലഭം വിരുന്നെത്തിയത് വിദ്യാർഥികൾക്ക് കൗതുകക്കാഴ്ചയായി. നമ്പ്യാത്താംകുണ്ടിലെ ചീക്കോന്ന് എം.എൽ.പി സ്കൂളിലാണ് കഴിഞ്ഞ ദിവസം ഭീമാകാരമായ നാഗശലഭം വിരുന്നെത്തിയത്. സാധാരണയിൽ കവിഞ്ഞ വലിപ്പമുള്ള ചിത്രശലഭത്തെ കണ്ടതോടെ വിദ്യാർഥികൾ അതിനെ പിന്തുടരുകയായിരുന്നു.

## Article Content

**നരിപ്പറ്റ:** സ്കൂളിൽ നാഗശലഭം വിരുന്നെത്തിയത് വിദ്യാർഥികൾക്ക് കൗതുകക്കാഴ്ചയായി. നമ്പ്യാത്താംകുണ്ടിലെ ചീക്കോന്ന് എം.എൽ.പി സ്കൂളിലാണ് കഴിഞ്ഞ ദിവസം ഭീമാകാരമായ നാഗശലഭം വിരുന്നെത്തിയത്. സാധാരണയിൽ കവിഞ്ഞ വലിപ്പമുള്ള ചിത്രശലഭത്തെ കണ്ടതോടെ വിദ്യാർഥികൾ അതിനെ പിന്തുടരുകയായിരുന്നു.

കുട്ടികളുടെ പാർക്കിൽ ഏറെനേരം നിന്ന ശലഭത്തെ പറ്റി അറിയാൻ അവർ അധ്യാപകരെയും വിളിച്ചു വരുത്തി. വലിയ ചിത്രശലഭത്തിന്റെ വിശേഷങ്ങളും ഭംഗിയും ആസ്വദിച്ച് കൂടെ ഫോട്ടോയുമെടുത്താണ് കുട്ടികൾ ക്ലാസുകളിലേക്ക് മടങ്ങിയത്. അറ്റ്ലസ് മോത്ത് എന്ന പേരിൽ അറിയപ്പെടുന്ന ഈ സുന്ദരൻ ശലഭ വംശത്തിലെ രാജകുമാരനാണ്.

ഇരു ചിറകുകളുടെ അറ്റങ്ങൾക്കും മൂർഖൻ പാമ്പിന്റെ തലയുടെ രൂപമുള്ള ഈ ശലഭത്തിന് 20 സെന്റീമീറ്റർ വീതിയുണ്ട്. പാരമാവധി 30 സെന്റ്റീമീറ്റർ വരെ ഇതിന് വളർച്ചയെത്തും.

ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഇനത്തിൽ പെട്ട ഈ ശലഭം ഉഷ്ണമേഖലാ കാടുകളിലാണ് കൂടുതലായി കണ്ടുവരുന്നത്. ജീവിതകാലം മുഴുവൻ പട്ടിണിയിലാണ് ഈ ശലഭം കഴിയുന്നത്. വായ ഇല്ല എന്നതാണ് ഇതിന്റെ ഒരു പ്രത്യേകതയെന്നും രണ്ടാഴ്ചയാണ് നാഗശലഭത്തിന്റെ ആയുസ്സെന്നും വിദഗ്ധർ പറയുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/141299/snakebutterfly-feasted-mlpschool-chewing-curiosity-students)