---
title: "#busstrike | മിന്നൽ സമരം; തൊട്ടിൽപ്പാലം-വടകര റൂട്ടിൽ സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്ക് തുടങ്ങി "
english_title: "#strike #Privatebuses #went #lightningstrike #Thotilpalam-Vadakara route"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/141423/strike-privatebuses-went-lightningstrike-thotilpalam-vadakara-route"
published_at: "2023-08-24T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e6db67b73be_kuttiady_strike.jpg"
keywords: []
---

# #busstrike | മിന്നൽ സമരം; തൊട്ടിൽപ്പാലം-വടകര റൂട്ടിൽ സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്ക് തുടങ്ങി 

> **Lead Summary:** **കുറ്റ്യാടി : **ബസ് ജീവനക്കാരെ അക്രമിച്ചതിൽ പ്രതിഷേധിച്ച് തൊട്ടിൽപ്പാലം-വടകര റൂട്ടിൽ സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്ക് തുടങ്ങി. കുറ്റ്യാടിയിൽ സ്വകാര്യ ബസ്സിന്റെ ഡ്രൈവറായ പ്രമോദിനും കണ്ടക്ടറായ വിജയനും നേരെയാണ് ക്രൂരമായ മർദ്ദനം ഉണ്ടായത് .

## Article Content

**കുറ്റ്യാടി : **ബസ് ജീവനക്കാരെ അക്രമിച്ചതിൽ പ്രതിഷേധിച്ച് തൊട്ടിൽപ്പാലം-വടകര റൂട്ടിൽ സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്ക് തുടങ്ങി. കുറ്റ്യാടിയിൽ സ്വകാര്യ ബസ്സിന്റെ ഡ്രൈവറായ പ്രമോദിനും കണ്ടക്ടറായ വിജയനും നേരെയാണ് ക്രൂരമായ മർദ്ദനം ഉണ്ടായത് .

ഇന്നലെ വൈകിട്ട് കുറ്റ്യാടി പെട്രോൾ പമ്പിന് സമീപത്ത് വച്ച് വടകര റൂട്ടിൽ ഓടുന്ന കൂടൽ ബസിലെ ഡ്രൈവറെയും കണ്ടക്റ്ററേയുമാണ് രണ്ടുപേർ ചേർന്ന് മർദ്ദിച്ചത്. ഒരു കാറിന്റെ കണ്ണാടിക്ക് തട്ടി എന്ന പറഞ്ഞ് മറ്റൊരു കാറിൽ ഉണ്ടായിരുന്ന രണ്ട് യുവാക്കളാണ് ബസ്സിൽ കയറി ജീവനക്കാരെ മർദ്ദിച്ചത്.

= [https://youtube.com/shorts/qG0Ouuj-8tI?si=kxIHCQIMi8n9s97G](https://youtube.com/shorts/qG0Ouuj-8tI?si=kxIHCQIMi8n9s97G)

ബസ്സിന്റെ കണ്ടക്റ്ററെയാണ് ആദ്യം മർദ്ദിച്ചത്. അതിനുശേഷം ഡ്രൈവറെ സീറ്റിൽ കയറി ബലമായി ആക്രമിക്കുകയായിരുന്നുവെന്നും തൊഴിലാളികൾ പറയുന്നു.

ആക്രമണത്തിൽ ഡ്രൈവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കുറ്റ്യാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/141423/strike-privatebuses-went-lightningstrike-thotilpalam-vadakara-route)