---
title: "#busstop | മൊ​കേ​രി ക​ലാ​ന​ഗ​റി​ലെ ബസ് കാത്തിരിപ്പുകേന്ദ്രം തകർച്ചയിൽ "
english_title: "#busstop #Mokeri #Kalanagar #state #disrepair"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/141892/busstop-mokeri-kalanagar-state-disrepair"
published_at: "2023-08-26T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e9c786f3aba_busstop.jpg"
keywords: []
---

# #busstop | മൊ​കേ​രി ക​ലാ​ന​ഗ​റി​ലെ ബസ് കാത്തിരിപ്പുകേന്ദ്രം തകർച്ചയിൽ 

> **Lead Summary:** **കു​റ്റ്യാ​ടി: **കു​റ്റ്യാ​ടി-​നാ​ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ മൊ​കേ​രി ക​ലാ​ന​ഗ​റി​ലെ പ​ഞ്ചാ​യ​ത്ത് ബ​സ്​ കാ​ത്തി​രി​പ്പു​കേ​ന്ദ്രം ത​ക​ർ​ച്ച​യി​ൽ. കൂ​റ്റ​ൻ മ​ര​ത്തി​ന്റെ വേ​രു​ക​ൾ പൊ​ങ്ങി കെ​ട്ടി​ട​ത്തി​ന്​ ഇ​ള​ക്കം ത​ട്ടി.

## Article Content

**കു​റ്റ്യാ​ടി: **കു​റ്റ്യാ​ടി-​നാ​ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ മൊ​കേ​രി ക​ലാ​ന​ഗ​റി​ലെ പ​ഞ്ചാ​യ​ത്ത് ബ​സ്​ കാ​ത്തി​രി​പ്പു​കേ​ന്ദ്രം ത​ക​ർ​ച്ച​യി​ൽ. കൂ​റ്റ​ൻ മ​ര​ത്തി​ന്റെ വേ​രു​ക​ൾ പൊ​ങ്ങി കെ​ട്ടി​ട​ത്തി​ന്​ ഇ​ള​ക്കം ത​ട്ടി.

തൂ​ണു​ക​ളി​ൽ വി​ള്ള​ൽ വീ​ണു. നി​ലം​പൊ​ത്തു​മെ​ന്ന അ​വ​സ്ഥ​യാ​യ​തി​നാ​ൽ കെ​ട്ടി​ട​ത്തി​ന​ക​ത്ത്​ ആ​ളു​ക​ൾ പ്ര​വേ​ശി​ക്കു​ന്ന​ത്​ പി.​ഡ​ബ്ല്യു.​ഡി വി​ല​ക്കി.ക​യ​ർ​കെ​ട്ടി പ്ര​വേ​ശ​നം ത​ട​ഞ്ഞ നി​ല​യി​ലാ​ണ്.

ഒ​രു​കൊ​ല്ല​ത്തോ​ള​മാ​യി​ട്ടും പ​ഞ്ചാ​യ​ത്ത്​ കെ​ട്ടി​ടം പു​തു​ക്കി​പ്പ​ണി​യു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. കെ​ട്ടി​ടം വീ​ണാ​ൽ സ​മീ​പ​ത്തെ ക​ട​ക്കും ഭീ​ഷ​ണി​യാ​ണ്. സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ ആ​ശ്ര​യി​ക്കു​ന്ന കേ​ന്ദ്ര​മാ​ണി​ത്.

അ​തി​നി​ടെ കെ​ട്ടി​ടം ഉ​ട​ൻ പൊ​ളി​ക്കു​മെ​ന്ന്​ കു​ന്നു​മ്മ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/141892/busstop-mokeri-kalanagar-state-disrepair)