---
title: "#sfionam | ഒന്നിച്ചൊന്നായി ഓണം; എസ് എഫ് ഐ നടുപൊയിൽ ബഡ്സ് സ്കൂളിൽ ഓണാഘോഷം നടത്തി "
english_title: "#Onam #together #Onam #celebration #Budsschool #SFI #Nadupoil"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/142058/onam-together-onam-celebration-budsschool-sfi-nadupoil"
published_at: "2023-08-27T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eae41248225_sfi.jpg"
keywords: []
---

# #sfionam | ഒന്നിച്ചൊന്നായി ഓണം; എസ് എഫ് ഐ നടുപൊയിൽ ബഡ്സ് സ്കൂളിൽ ഓണാഘോഷം നടത്തി 

> **Lead Summary:** **നടുപൊയിൽ: **എസ് എഫ് ഐ കുന്നുമ്മൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടുപൊയിൽ ബഡ്സ് സ്കൂളിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.

## Article Content

**നടുപൊയിൽ: **എസ് എഫ് ഐ കുന്നുമ്മൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടുപൊയിൽ ബഡ്സ് സ്കൂളിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.

കോൽക്കളി, തിരുവാതിര തുടങ്ങിയ വിവിധ കലാ പരിപാടികളും ചെറിയ ഗയിമുകളും ഓണാഘോഷത്തിന് മാറ്റ് കൂട്ടി. വിവിധ വിഭവങ്ങളടങ്ങിയ ഓണസദ്യയും സ്കൂളിലെ കുട്ടികൾക്കായി ഒരുക്കിയിരുന്നു.

2009 ലാണ് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിലായി പ്രവർത്തിക്കുന്ന ഈ സ്കൂൾ ആരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/142058/onam-together-onam-celebration-budsschool-sfi-nadupoil)