---
title: "#onam | കുറ്റ്യാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസ്സിന്റെയും ഓണവിപണന മേളക്ക് തുടക്കമായി "
english_title: "#Kuttyadi #Grampanchayat #Kudumbashree #CDS #Onam #Mela #started"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/142070/kuttyadi-grampanchayat-kudumbashree-cds-onam-mela-started"
published_at: "2023-08-27T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eaef0f4db74_kuttiady.jpg"
keywords: []
---

# #onam | കുറ്റ്യാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസ്സിന്റെയും ഓണവിപണന മേളക്ക് തുടക്കമായി 

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി ഗ്രാമപഞ്ചായത്തും കുടുംബശ്രീ സിഡിഎസും സംയുക്തമായി നാല് ദിവസം നീണ്ടുനിൽക്കുന്ന ഓണവിപണന മേളക്ക് തുടക്കമായി.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി ഗ്രാമപഞ്ചായത്തും കുടുംബശ്രീ സിഡിഎസും സംയുക്തമായി നാല് ദിവസം നീണ്ടുനിൽക്കുന്ന ഓണവിപണന മേളക്ക് തുടക്കമായി.

പഞ്ചായത്ത് പ്രസിഡന്റ് ഒ. ടി നഫീസയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ പി ചന്ദ്രി ഉദ്ഘാടനം ചെയ്തു.

മേളയിൽ ഗ്രാമീണ ഉത്പന്നങ്ങളും നടുപ്പൊയിൽ ബഡ്സ് സ്കൂൾ കുട്ടികൾ നിർമ്മിച്ച ഉൽപ്പന്നങ്ങളും വില്പനക്കായി ഒരുക്കിയിട്ടുണ്ട്.

ഹോം ഷോപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ വില്പന നടത്തിയതിൽ കുന്നുമ്മൽ ബ്ലോക്കിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ രവിതയെ ചടങ്ങിൽ വച്ച് അനുമോദിച്ചു.

അഗതി ആശ്രയപദ്ധതിയിൽ ഉൾപ്പെട്ടവർക്കുള്ള ഓണപ്പുടവ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സമ്മാനിച്ചു. ചടങ്ങിൽ ടി കെ മോഹൻദാസ്,രജിതാ രാജേഷ്, പി പി ചന്ദ്രൻ,സബിന മോഹൻ, ജുഗനു തെക്കെയിൽ, ഗീത എ. ടി, കുട്ട്യാലി ടി. കെ, കരീം എം. പി, സുമിത്ര കെ. സി എന്നിവർ ആശംസകൾ അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/142070/kuttyadi-grampanchayat-kudumbashree-cds-onam-mela-started)