---
title: "#memories | അന്നൊരിക്കൽ; മൊകേരി ഗവ.കോളേജിൽ ഓർമ്മകളുടെ പൂക്കാലം"
english_title: "#Onceupontime # floweringseason #memories #Mokeri #Govt.College"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/142131/onceupontime-floweringseason-memories-mokeri-govtcollege"
published_at: "2023-08-27T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb34d6237a1_mokeri_1.jpg"
keywords: []
---

# #memories | അന്നൊരിക്കൽ; മൊകേരി ഗവ.കോളേജിൽ ഓർമ്മകളുടെ പൂക്കാലം

> **Lead Summary:** > **മൊകേരി : [ **കൗമാരം രണ്ട് പതിറ്റാണ്ടിനിപ്പുറം വസന്തം തീർത്തു. മൊകേരി ഗവ. കോളേജ് അങ്കണത്തിൽ അവർ നിറഞ്ഞാടി . "അന്നൊരിക്കൽ" പൂർവ്വ വിദ്യാർത്ഥി-അധ്യാപക, സംഗമവും ഓണാഘോഷവും . മൊകേരി ഗവ. കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. പരിപാടിയിൽ 1998 ജനുവരി മുതൽ 2001 മാർച്ചുവരെ മൊകേരി കോളേജിൽ പഠിച്ച 25 ക്ലാസുകളിലെ പൂർവ വിദ്യാർഥികൾ പങ്കെടുത്തു.

## Article Content

> **മൊകേരി : [ **കൗമാരം രണ്ട് പതിറ്റാണ്ടിനിപ്പുറം വസന്തം തീർത്തു. മൊകേരി ഗവ. കോളേജ് അങ്കണത്തിൽ അവർ നിറഞ്ഞാടി . "അന്നൊരിക്കൽ" പൂർവ്വ വിദ്യാർത്ഥി-അധ്യാപക, സംഗമവും ഓണാഘോഷവും . മൊകേരി ഗവ. കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. പരിപാടിയിൽ 1998 ജനുവരി മുതൽ 2001 മാർച്ചുവരെ മൊകേരി കോളേജിൽ പഠിച്ച 25 ക്ലാസുകളിലെ പൂർവ വിദ്യാർഥികൾ പങ്കെടുത്തു.

പരിപാടി ജയചന്ദ്രൻ മൊകേരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൾ അഷറഫ് അധ്യക്ഷനായി. സിനിമ നടൻ ശ്രീജിത് കൈവേലി മുഖ്യാതിഥിയായി. പൂർവ്വ വിദ്യാർത്ഥി ശ്രീനിവാസൻ തൂണേരിയുടെ ഇഞ്ചുറി ടൈം എന്ന കവിതാ സമാഹാരം ജയചന്ദ്രൻ മൊകേരി പ്രകാശനം ചെയ്തു.

പൂർവ്വ അധ്യാപകൻ ഹസ്സൻ കുട്ടി പുസ്തകം ഏറ്റുവാങ്ങി. സജീവൻ എടച്ചേരി ,രാജു , ശ്രീധരൻ മൊകേരി എന്നിവർ സംസാരിച്ചു. രഘു പ്രസാദ് , അഡ്വ. പി.സി ലിനീഷ്, കെ.കെ ശ്രീജിത്, പി.പി. ലിലേഷ് , ശ്രീജിത്ത് , ആർ. ജിജു, എസ്. ജെ ശ്രീജിത്ത് തുടങ്ങിയവർ നേതൃത്വ നൽകി. പി.പി ദിനേശൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/142131/onceupontime-floweringseason-memories-mokeri-govtcollege)