---
title: "#wastewater | മലിനജലം ഓവുചാലിലേക്ക് ഒഴുക്കുന്നതിനെതിരെ നടപടി "
english_title: "#Action #against #discharge #sewage #drains"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/142615/action-against-discharge-sewage-drains"
published_at: "2023-08-30T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ef3f6e6b5cc_wastewater.jpg"
keywords: []
---

# #wastewater | മലിനജലം ഓവുചാലിലേക്ക് ഒഴുക്കുന്നതിനെതിരെ നടപടി 

> **Lead Summary:** **കു​റ്റ്യാ​ടി:** അ​ങ്ങാ​ടി​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും മ​ലി​ന​ജ​ലം ഓ​വു​ചാ​ലി​ലേ​ക്ക് വി​ടു​ന്ന​തി​നെ​തി​രെ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി തു​ട​ങ്ങി. മ​ലി​ന​ജ​ലം വി​ടു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്തി​ന് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.

## Article Content

**കു​റ്റ്യാ​ടി:** അ​ങ്ങാ​ടി​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും മ​ലി​ന​ജ​ലം ഓ​വു​ചാ​ലി​ലേ​ക്ക് വി​ടു​ന്ന​തി​നെ​തി​രെ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി തു​ട​ങ്ങി. മ​ലി​ന​ജ​ലം വി​ടു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്തി​ന് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.

സി​റ്റി​സ​ൺ​സ് ഫോ​റം ഫോ​ർ പീ​സ് ആ​ൻ​ഡ് ജ​സ്റ്റി​സി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും പൊ​തു​മ​രാ​മ​ത്ത് അ​സി​സ്റ്റ​ൻ​റ് എ​ൻ​ജി​നീ​യ​ർ​ക്കും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​നും പ​രാ​തി ന​ൽ​കി​യ​ത്.

ഹോ​ട്ട​ലു​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നു സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ​യി​ട്ട​താ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. വ​യ​നാ​ട് റോ​ഡി​ലെ​യും എം.​ഐ.​യു.​പി സ്കൂ​ൾ വ​ള​പ്പി​ലെ​യും ഓ​വു​ചാ​ലു​ക​ളി​ലേ​ക്കാ​ണ് പൈ​പ്പു​ക​ൾ വ​ഴി ര​ഹ​സ്യ​മാ​യി മ​ലി​ന​ജ​ലം തു​റ​ന്നു​വി​ടു​ന്ന​ത്.

ഉ​റ​വി​ട​ങ്ങ​ളി​ൽ സം​സ്ക​രി​ക്കാ​തെ പൊ​തു​സ്ഥ​ല​ത്തേ​ക്ക് തു​റ​ന്നു​വി​ടു​ന്ന മ​ലി​ന​ജ​ലം ഒ​ടു​വി​ൽ പു​ഴ​യി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്. അ​തി​നി​ടെ, അ​ട​ച്ച പൈ​പ്പു​ക​ൾ വീ​ണ്ടും തു​റ​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

മലിനജലം ഓവുചാലിലേക്ക് ഒഴുക്കുന്നതിനെതിരെ നടപടിമലിനജലം ഓവുചാലിലേക്ക് ഒഴുക്കുന്നതിനെതിരെ നടപടി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/142615/action-against-discharge-sewage-drains)