---
title: "#MVGovindan | മണിപ്പൂർ മോഡൽ വ്യാപിപ്പിക്കാണ് ബി ജെ.പി. ശ്രമിക്കുന്നത് -എം.വി ഗോവിന്ദൻ "
english_title: "#BJP #spreading #Manipur #model #Attempted #MVGovindan"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/142961/bjp-spreading-manipur-model-attempted-mvgovindan"
published_at: "2023-09-01T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f188b145a2a_mv.jpg"
keywords: []
---

# #MVGovindan | മണിപ്പൂർ മോഡൽ വ്യാപിപ്പിക്കാണ് ബി ജെ.പി. ശ്രമിക്കുന്നത് -എം.വി ഗോവിന്ദൻ 

> **Lead Summary:** **കുറ്റ്യാടി: **ശാസ്ത്ര നേട്ടങ്ങളെ പോലും വർഗ്ഗീയവൽക്കരിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയുടെ മറ്റൊരു ആയുധമാണ് ചന്ദ്രനെ ഹിന്ദുരാഷ്ടമാക്കമെന്നത് എന്ന് സി.പി.എം സംസ്ഥാന സിക്രട്ടറി എം.വി ഗോവിന്ദൻ.

## Article Content

**കുറ്റ്യാടി: **ശാസ്ത്ര നേട്ടങ്ങളെ പോലും വർഗ്ഗീയവൽക്കരിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയുടെ മറ്റൊരു ആയുധമാണ് ചന്ദ്രനെ ഹിന്ദുരാഷ്ടമാക്കമെന്നത് എന്ന് സി.പി.എം സംസ്ഥാന സിക്രട്ടറി എം.വി ഗോവിന്ദൻ.

അഖിലേന്ത്യാ കർഷക തൊഴിലാളി യൂനിയൻ ഡൽഹിയിൽ നിർമ്മിക്കുന്ന കേന്ദ്ര കമ്മിറ്റി ഓഫിസിനായുള്ള കെട്ടിട നിർമ്മാണ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി കക്കട്ടിൽ വച്ച് നടന്ന പാഴ്വസ്തു ശേഖരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓണക്കാലത്ത് കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കാൻ ശ്രമിച്ചുവെങ്കിലും, കേരളം ഓണമാഘോഷിച്ചുവെന്നും. മണിപ്പൂർ മോഡൽ വ്യാപിപ്പിക്കാണ് ബി ജെ.പി. ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.കെ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.ജില്ല സെക്രട്ടറി കെ.കെ.ദിനേശൻ സ്വാഗതം പറഞ്ഞു. സി പി എം.കോഴിക്കോട് ജില്ല സെക്രട്ടറി പി.മോഹനൻ, കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ, ആർ.പി ഭാസ്കരൻ,സി ബാലൻ എന്നിവർ സംസാരിച്ചു.

കേരളത്തിലെ മുഴുവൽ ജില്ലകളിലും കെ.എസ് കെ ടി യു വിന്റെ നേതൃത്വത്തിൽ പഴയ വർത്തമാന പത്രങ്ങൾ, മറ്റ്പാഴ് വസ്തുക്കളും ശേഖരിച്ചാണ് ഫണ്ട് സമാഹരിക്കുന്നത്.

സെപ്തംബർ 1 മുതൽ 15 വരെയാണ് ഫണ്ട് ശേഖരണം ഈ കാലയളവിൽ കെ.എസ് കെ.ടി യു പ്രവർത്തകർ വീടുകളും കടകളും സന്ദർശിച്ച് വസ്തുക്കൾ സമാഹരിക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/142961/bjp-spreading-manipur-model-attempted-mvgovindan)