---
title: "ദിബിഷയ്ക്ക് നീതി; ഇഖ്‌റ ആശുപത്രിക്കു മുമ്പിൽ സത്യഗ്രഹ സമരം "
english_title: "Justice for Dibisha; Satyagraha protest in front of Iqra Hospital"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/14315/justice-for-dibisha-satyagraha-protest-in-front-of-iqra-hospital"
published_at: "2021-12-04T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61aae0b305ed2_dibisha.jpg"
keywords: []
---

# ദിബിഷയ്ക്ക് നീതി; ഇഖ്‌റ ആശുപത്രിക്കു മുമ്പിൽ സത്യഗ്രഹ സമരം 

> **Lead Summary:** **കുറ്റ്യാടി : ** പ്രസവത്തെ തുടർന്ന് മരിച്ച വട്ടോളിയിലെ കല്ലുള്ള പറമ്പത്ത് ദിബിഷയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടും ആശുപത്രിക്കെതിരെ അനാസ്ഥ ആരോപിച്ചും കർമസമിതിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഇഖ്‌റ ആശുപത്രിക്കു മുമ്പിൽ സത്യാഗ്രഹ സമരം നടത്തി.

## Article Content

**കുറ്റ്യാടി : ** പ്രസവത്തെ തുടർന്ന് മരിച്ച വട്ടോളിയിലെ കല്ലുള്ള പറമ്പത്ത് ദിബിഷയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടും ആശുപത്രിക്കെതിരെ അനാസ്ഥ ആരോപിച്ചും കർമസമിതിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഇഖ്‌റ ആശുപത്രിക്കു മുമ്പിൽ സത്യാഗ്രഹ സമരം നടത്തി.

ആഗസ്‌ത്‌ 28നാണ്‌ ഇഖ്‌റ ആശുപത്രിയിൽ പ്രസവത്തിനെത്തിയ ദിബിഷ മരിച്ചത്‌. സത്യാഗ്രഹ സമരം കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ റീത്ത അധ്യക്ഷയായി.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി ചന്ദ്രി, വി വിജിലേഷ്, കാട്ടാളി ബാബു, എ എൻ പ്രവീൺ, എം ഷരിൽ ബാബു, കെ പി സലിം, രാമദാസ് മണലേരി, പി സുരേഷ് ബാബു, എം കിഷൻ ചന്ദ്, കെ പി സൂര്യനാരായണൻ, സി പി സജിത, സി വി അഷറഫ്, കെ പി കരുണാകരൻ, എം ശ്രീധരൻ, എം ഷാജി, എലിയാറ ആനന്ദൻ, എൻ വി ചന്ദ്രൻ, വി പി നാണു, ഷാജി വട്ടോളി, കുമാരൻ, പി എം രാജൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/14315/justice-for-dibisha-satyagraha-protest-in-front-of-iqra-hospital)