---
title: "#spccamp | 'വെല്ലുവിളികളെ വെല്ലുവിളിക്കുക'; സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ അവധിക്കാല ക്യാമ്പിന് തുടക്കമായി "
english_title: "#kuttiady #ghss #Holidaycamp #Studentpolicecadet #started"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/143261/kuttiady-ghss-holidaycamp-studentpolicecadet-started"
published_at: "2023-09-02T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f30000edace_spc.jpg"
keywords: []
---

# #spccamp | 'വെല്ലുവിളികളെ വെല്ലുവിളിക്കുക'; സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ അവധിക്കാല ക്യാമ്പിന് തുടക്കമായി 

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ഓണം അവധിക്കാല ക്യാമ്പിന് തുടക്കമായി.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ഓണം അവധിക്കാല ക്യാമ്പിന് തുടക്കമായി.

'വെല്ലുവിളികളെ വെല്ലുവിളിക്കുക' എന്നതാണ് ഈവർഷത്തെ ക്യാമ്പിന്റെ മുദ്രാവാക്യം. രാവിലെ 9 മണിക്ക് സ്കൂൾ ഹെഡ് മാസ്റ്റർ പി എം അബ്ദുറഹിമാൻ പതാക ഉയർത്തി.

എസ് പി സിയുടെ പി ടി എ പ്രസിഡന്റ് ഒ പി ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന ക്യാമ്പ്, സ്കൂൾ പി ടി എ പ്രസിഡന്റ് വി വി അനസ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ പി എം അബദുറഹിമാൻ, എസ് എം സി ചെയർമാൻ വി കെ റഫീഖ്, കെ കെ ഗിരീഷ്, സബ് ഇൻസ്‌പെക്ടർ കെ മുനീർ, പി കെ നൗഷാദ് എ എം സജീവൻ, സജില ബേബി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/143261/kuttiady-ghss-holidaycamp-studentpolicecadet-started)