---
title: "#fire | കാറിന് തീപ്പിടിച്ചു; പക്രംതളം ചുരം കയറുന്നതിനിടെ കാർ കത്തിനശിച്ചു "
english_title: "#car #caught #fire #ondriving #Pakramthalam #churam"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/143277/car-caught-fire-ondriving-pakramthalam-churam"
published_at: "2023-09-02T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f30c0e8df33_carfire.jpg"
keywords: []
---

# #fire | കാറിന് തീപ്പിടിച്ചു; പക്രംതളം ചുരം കയറുന്നതിനിടെ കാർ കത്തിനശിച്ചു 

> **Lead Summary:** **കുറ്റ്യാടി : **പക്രംതളം ചുരം കയറുന്നതിനിടെ കാർ കത്തിനശിച്ചു. കാവിലുംപാറ ഗ്രാമപഞ്ചായത്ത് നാലാം വാർഡിലൂടെ കടന്ന് പോകുന്ന ചുരത്തിലെ അഞ്ചാം വളവിലാണ് അപകടം. രാവിലെ പതിനൊന്നേമുക്കാലിനാണ് കാറിന് തീപിടിച്ചത്.

## Article Content

**കുറ്റ്യാടി : **പക്രംതളം ചുരം കയറുന്നതിനിടെ കാർ കത്തിനശിച്ചു. കാവിലുംപാറ ഗ്രാമപഞ്ചായത്ത് നാലാം വാർഡിലൂടെ കടന്ന് പോകുന്ന ചുരത്തിലെ അഞ്ചാം വളവിലാണ് അപകടം. രാവിലെ പതിനൊന്നേമുക്കാലിനാണ് കാറിന് തീപിടിച്ചത്.

തേഞ്ഞിപ്പാലം കലേശുംതൊടി സാലിഹ് എ യുടെ ഉടമസ്ഥതയിലുളള കാറാണ് കത്തിനശിച്ചത് . യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കുന്നതുമായ KL 40 L 1005 നമ്പർ നിസാൻ ടെറാനോ കാർ ന്റെ എൻജിൻ ഭാഗം പൂർണമായി കത്തി നശിച്ചു.

നാദാപുരത്ത് നിന്ന് അഗ്നി ശമനസേന സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും യാത്രക്കാരും നാട്ടുകാരും ചേർന്ന് തീ അണച്ചിരുന്നു. ഇലക്ടിക് ഷോർട്ട് സർക്ക്യൂട്ടാണ് കാരണമെന്ന് അനുമാനിക്കുന്നു.

അസി. സ്റ്റേഷൻ ഓഫീസർ ജയപ്രകാശ് ബി. ഗ്രേഡ്.അസി. സ്റ്റേഷൻ ഓഫീസർ വിനോദൻ ടി, സീനിയർ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ മുരളി എൻ, ഫയർ ആന്റ് റസ്ക്യൂ ഓഫീസർ (ഡ്രൈവർ) അനീഷ് എം, ജയേഷ് എം, ഫയർ ആന്റ് റസ്ക്യൂ ഓഫീസർ നിഗേഷ് ഇ കെ, അജേഷ് ഡി , മനോജ്, ശിഖിൽ ചന്ദ്രൻ, വൈഷ്ണവ് ജിത്ത് എന്നിവർ സംഭവസ്ഥലത്ത് എത്തിചേർന്നിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/143277/car-caught-fire-ondriving-pakramthalam-churam)