---
title: "#Culturalcharitable | ചക്കിട്ടപ്പാറ നിവാസികൾക്ക് ഓണസമ്മാനവുമായി ഇൻവോൾവ് കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റി "
english_title: "#Involve #Cultural #Charitable #Society #felicitates #residents #Chakkittapara"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/143535/involve-cultural-charitable-society-felicitates-residents-chakkittapara"
published_at: "2023-09-03T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f46948e9bd0_chakkittapar.jpg"
keywords: []
---

# #Culturalcharitable | ചക്കിട്ടപ്പാറ നിവാസികൾക്ക് ഓണസമ്മാനവുമായി ഇൻവോൾവ് കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റി 

> **Lead Summary:** **ചക്കിട്ടപ്പാറ: **ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മുതുകാട്, ചെങ്കോട്ടക്കൊല്ലി നിവാസികൾക്ക് ഇൻവോൾ കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റി ഓണസമ്മാനങ്ങൾ വിതരണം ചെയ്തു.

## Article Content

**ചക്കിട്ടപ്പാറ: **ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മുതുകാട്, ചെങ്കോട്ടക്കൊല്ലി നിവാസികൾക്ക് ഇൻവോൾ കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റി ഓണസമ്മാനങ്ങൾ വിതരണം ചെയ്തു.

ഓണക്കോടി കൂടാതെ വാക്കർ, വാക്കിംഗ് സ്റ്റിക്കുകൾ, മരുന്ന്, വാൾ ഫാനുകൾ, പാത്രങ്ങൾ, എൽഇഡി ബൾബുകൾ, കുട്ടികൾക്ക് പഠന സഹായത്തിനായി സ്റ്റഡി ടേബിളുകൾ, സാമ്പത്തിക സഹായം എന്നിവയും നൽകി.

മുതുകാട് രണ്ടാം ബ്ലോക്ക് സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടി ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡൻറ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ആലീസ് പുതിയേടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പാലിയേറ്റീവ് ഡ്രൈവേഴ്സ് അസോസിയേഷൻ പ്രസിഡൻറ് പ്രമോദ് സ്വാഗതം പറഞ്ഞു.

ഇന്‍വോൾവ് പ്രസിഡൻറ് പ്രേംജിത്ത് ലാൽ പി വി, ആക്ടിംഗ് സെക്രട്ടറി ഭവിൻ ബി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. വാർഡ് വികസന സമിതി പ്രവർത്തക നിഷ പനത്തോട്ടം നന്ദി പറഞ്ഞു.

വടകര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൗഹൃദ സന്നദ്ധ കൂട്ടായ്മയാണ് ഇൻവോൾവ് കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റി. മലയോരമേഖലയായ ഇവിടങ്ങളിൽ പിന്നോക്കാവസ്ഥയിൽ കഴിയുന്ന കുടുംബങ്ങൾക്ക് ഇത് ആശ്വാസമായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/143535/involve-cultural-charitable-society-felicitates-residents-chakkittapara)