---
title: "#cpkunjiraman | സി.പി കുഞ്ഞിരാമൻ നായരുടെ ഒന്നാം ചരമവാർഷിക ദിനം "
english_title: "#death #anniversary #CPKunjiramannair"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/143820/death-anniversary-cpkunjiramannair"
published_at: "2023-09-04T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5e740ee3aa_kunjiramn.jpg"
keywords: []
---

# #cpkunjiraman | സി.പി കുഞ്ഞിരാമൻ നായരുടെ ഒന്നാം ചരമവാർഷിക ദിനം 

> **Lead Summary:** **കുറ്റ്യാടി: **കാവിലുംപാറയിലെ പ്രമുഖ കോൺഗ്രസ് നേതാവും മുൻ മണ്ഡലം പ്രസിഡൻ്റുമായിരുന്ന സി.പി കുഞ്ഞിരാമൻ നായരുടെ ഒന്നാം ചരമവാർഷിക ദിനം ആചരിച്ചു.

## Article Content

**കുറ്റ്യാടി: **കാവിലുംപാറയിലെ പ്രമുഖ കോൺഗ്രസ് നേതാവും മുൻ മണ്ഡലം പ്രസിഡൻ്റുമായിരുന്ന സി.പി കുഞ്ഞിരാമൻ നായരുടെ ഒന്നാം ചരമവാർഷിക ദിനം ആചരിച്ചു.

കാലത്ത് വീട്ടുവളപ്പിലെ ശവകുടീരത്തിൽ കോൺഗ്രസ് പ്രവർത്തകരും കുടുംബാഗങ്ങളും പുഷ്പാർച്ചന നടത്തി.തുടർന്ന് വീട്ടിൽ വെച്ച് നടന്ന അനുസ്മര യോഗം മുൻ കെ പി സി സി മെമ്പർ കെ.പി രാജൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സി.വി അജയൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രിസിഡൻ്റ് കോരം കോട്ട് ജമാൽ മുഖ്യ പ്രഭാഷണം നടത്തി.

മണ്ഡലം പ്രസിഡൻ്റ് പി.ജി സത്യനാഥൻ, യു ഡി എഫ് മണ്ഡലം ചെയർമാൻ കെ.സി ബാലകൃഷ്ണൻ.കൊടുവള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.ശശീന്ദ്രൻ ,പാലോറ വിനോദൻ, വി.പി ബാലകൃഷ്ണൻ, കെ.കെ ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/143820/death-anniversary-cpkunjiramannair)