---
title: "#scootymissing | കുറ്റ്യാടിയിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടി മോഷണം പോയതായി പരാതി "
english_title: "#complaint #scooty #parked #Kuttiady #stolen"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/143918/complaint-scooty-parked-kuttiady-stolen"
published_at: "2023-09-05T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f6ac6193c4f_jupiter.jpg"
keywords: []
---

# #scootymissing | കുറ്റ്യാടിയിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടി മോഷണം പോയതായി പരാതി 

> **Lead Summary:** **കുറ്റ്യാടി :** കുറ്റ്യാടിയിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടി മോഷണം പോയതായി പരാതി. കുറ്റ്യാടി ചെറിയ കുമ്പളത്ത് ഇന്നലെ രാവിലെ പത്തുമണിയോടെ മെട്രോ ഫുർണിചർ ഷോപ്പിന് സമീപം നിർത്തിയിട്ടിരുന്ന സ്കൂട്ടിയാണ് മോഷണം പോയത്.

## Article Content

**കുറ്റ്യാടി :** കുറ്റ്യാടിയിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടി മോഷണം പോയതായി പരാതി. കുറ്റ്യാടി ചെറിയ കുമ്പളത്ത് ഇന്നലെ രാവിലെ പത്തുമണിയോടെ മെട്രോ ഫുർണിചർ ഷോപ്പിന് സമീപം നിർത്തിയിട്ടിരുന്ന സ്കൂട്ടിയാണ് മോഷണം പോയത്.

പാലരി സ്വദേശി കുവ്വേലക്കാണ്ടി ഹാരിസാണ് വാഹനത്തിന്റെ ഉടമ. ഉച്ചയ്ക്ക് ഒരുമണിയോടെ നിർത്തിയിട്ടിരുന്നിടത്ത് എത്തി നോൽക്കുമ്പോൾ വാഹനം കാണാനില്ലെന്നാണ് പരാതി.

Tvs jupiter 2022 മോഡൽ KL 77 C 2071 നമ്പർ സ്കൂട്ടിയാണ് മോഷണം പോയത്. പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

കണ്ടുകിട്ടുന്നവർ 9633074236 ഈ നമ്പറിലേക്കോ പേരാമ്പ്ര പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കുക

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/143918/complaint-scooty-parked-kuttiady-stolen)