---
title: "#arrest | കുറ്റ്യാടിയിലെ കടയിൽ കവർച്ച; പ്രതി പിടിയിലായി "
english_title: "#kuttiady #shop #Shoplifting #accused #arrested"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/144253/kuttiady-shop-shoplifting-accused-arrested"
published_at: "2023-09-06T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f83267e5b7c_kuttiady.jpg"
keywords: []
---

# #arrest | കുറ്റ്യാടിയിലെ കടയിൽ കവർച്ച; പ്രതി പിടിയിലായി 

> **Lead Summary:** **കുറ്റ്യാടി: **മരുതോങ്കര റോഡിലെ ഇ പ്ലാനറ്റ് ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസ് ഷോറൂമിൻ്റെ ലോക്കറിൽ സൂക്ഷിച്ച 3 ലക്ഷം രൂപയുമായി കടന്നു കളഞ്ഞയാൾ പിടിയിൽ.

## Article Content

**കുറ്റ്യാടി: **മരുതോങ്കര റോഡിലെ ഇ പ്ലാനറ്റ് ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസ് ഷോറൂമിൻ്റെ ലോക്കറിൽ സൂക്ഷിച്ച 3 ലക്ഷം രൂപയുമായി കടന്നു കളഞ്ഞയാൾ പിടിയിൽ.

കടയുടെ പൂട്ട് പൊളിച്ചാണ് പ്രതി അകത്ത് കയറി ലോക്കറിലെ പണം കവർന്നത്. കടയിലെ മുൻ ജീവനക്കാരനായ അസം സ്വദേശി മിഥുൻ മണ്ഡലിനെയാണ് ചെന്നൈ വിമാനത്താവളത്തിൽ വച്ച് ഇ.കെ.ഷിജു, എസ് ഐ പി.കെ. സതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈ പോലീസിൻ്റെ സഹായത്തോടെ പിടി കൂടിയത്.

പ്രതിയുമായി സംഘം നാട്ടിലേക്ക് തിരിച്ചു. ഇന്ന് പോലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.

കഴിഞ്ഞ ദിവസം പുലർച്ചെ ഷോറൂമിൻ്റെ ഗോഡൗണിൻ്റെ ഷട്ടർ പൊളിച്ച് മിഥുൻ കടയിലേക്ക് കയറുന്നത് കടയിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മോഷ്ടിച്ച പണവും കണ്ടെത്തിയെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/144253/kuttiady-shop-shoplifting-accused-arrested)