---
title: "#teachersday | അധ്യാപക ദിനം സമുചിതമായി ആഘോഷിച്ച് കുറ്റ്യാടി ഗവ. ഹയർ സെക്കന്ററി സ്കൂൾ "
english_title: "#teachersday #celebrated #kuttiady #government #higher #secondary #school"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/144258/teachersday-celebrated-kuttiady-government-higher-secondary-school"
published_at: "2023-09-06T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f8357784965_ghsskuttiady.jpg"
keywords: []
---

# #teachersday | അധ്യാപക ദിനം സമുചിതമായി ആഘോഷിച്ച് കുറ്റ്യാടി ഗവ. ഹയർ സെക്കന്ററി സ്കൂൾ 

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു. ഭാരത് സ്കൗട്സ് ആന്റ് ഗെയ്ഡ്സിന്റെ ആഭിമുഖ്യത്തിൽ ഗുരു വന്ദനം സംഘടിപ്പിച്ചു.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു. ഭാരത് സ്കൗട്സ് ആന്റ് ഗെയ്ഡ്സിന്റെ ആഭിമുഖ്യത്തിൽ ഗുരു വന്ദനം സംഘടിപ്പിച്ചു.

എല്ലാ അധ്യാപകർക്കും ഉപഹാരങ്ങൾ നൽകി. ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആശംസാ കാർഡുകൾ വിതരണം ചെയ്തു. വി വിൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപക ദിന സന്ദേശം കൈമാറി.

ഹെഡ് മാസ്റ്റർ പി എം അബ്ദുറഹ്മാൻ, പികെ സുനിത, പി ടി വിജയൻ, സ്കൗട്ട് കുന്നുമ്മൽ എൽ എ സെക്രട്ടറി വി എം ഖാലിദ്, വി വിൻ കോഡിനേറ്റർ കെ ബഷീർ, പി വി ബ്രിജിത്, സി ബി ദീപ്തി, കെ പി ഷഹനാസ്, വി റഹീല, എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/144258/teachersday-celebrated-kuttiady-government-higher-secondary-school)