---
title: "#Tajheez | തജ്ഹീസ്; ഏകദിന ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ച് കോളേജ് ഓഫ് ഖുർആൻ "
english_title: "#Thajheez #Oneday #Orientation #Programme #organized #College #Quran"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/144260/tajheez-oneday-orientation-programme-organized-college-quran"
published_at: "2023-09-06T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f837b40e7ae_thahjeez.jpg"
keywords: []
---

# #Tajheez | തജ്ഹീസ്; ഏകദിന ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ച് കോളേജ് ഓഫ് ഖുർആൻ 

> **Lead Summary:** **കുറ്റ്യാടി: **കോളേജ് ഓഫ് ഖുർആനിലെ നവാഗതരായ വിദ്യാർഥികൾക്ക് വേണ്ടി 'തജ്ഹീസ്' എന്ന പേരിൽ ഏകദിന ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. മുബാറകിന്റെ ഖുർആൻ പാരായണത്തോടെ പരിപാടിക്ക് തുടക്കമായി.

## Article Content

**കുറ്റ്യാടി: **കോളേജ് ഓഫ് ഖുർആനിലെ നവാഗതരായ വിദ്യാർഥികൾക്ക് വേണ്ടി 'തജ്ഹീസ്' എന്ന പേരിൽ ഏകദിന ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. മുബാറകിന്റെ ഖുർആൻ പാരായണത്തോടെ പരിപാടിക്ക് തുടക്കമായി.

കോളജ് യൂനിയൻ ചെയർമാൻ സകരിയ്യ സ്വാഗത പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി മേഖലാ നാസിം യു.പി. സിദ്ദീഖ് മാസ്റ്റർ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

കോളജ് പ്രിൻസിപ്പൽ മുഹമ്മദ് സാലിഹ് പി. അധ്യക്ഷ പ്രഭാഷണം നടത്തി. കോളജ് ചെയർമാൻ സി. അബ്ദുസ്സമദ്, മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് എ.കെ. അബ്ദുന്നാസിർ, എസ്.ഐ.ഒ. സംസ്ഥാനസമിതിയംഗം നവാഫ് പാറക്കടവ്, ജി.ഐ.ഒ. ജില്ലാ സമിതിയംഗം നജീദ എം.പി. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

അഫീദജഅഫറിന്റെ നന്ദി പ്രകാശനത്തോടെ ഉദ്ഘാടന സെഷൻ അവസാനിച്ചു. രണ്ടാം സെഷനിൽ അജ്മൽ കാരക്കുന്ന്, അമീൻ കാരക്കുന്ന് എന്നിവർ മോട്ടിവേഷനൽ പ്രഭാഷണം നടത്തി.

യൂനിയൻ ജനറൽ സെക്രട്ടറി അഫ്സൽ പി. വൈ. അധ്യക്ഷത വഹിച്ചു. സമാപന സെഷനിൽ ശമീം ചൂനൂർ ഉൽബോധന പ്രഭാഷണം നിർവഹിച്ചു. യൂനിയൻ ജോ: സെക്രട്ടരി അലീഫ അധ്യക്ഷത വഹിച്ചു. വിദ്യാർഥി - വിദ്യാർഥിനികളുടെ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/144260/tajheez-oneday-orientation-programme-organized-college-quran)